ernakulam local

നിലപാടിലുറച്ച് പോലിസ്; സമരം ശക്തമാക്കി വ്യാപാരികള്‍

ആലുവ: നഗരത്തിലെ വിവാദമായ ട്രാഫിക്ക് പരിഷ്‌കാരവുമായി ബന്ധപ്പെട്ട് ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന് പോലിസ് വ്യക്തമാക്കിയതോടെ ശക്കമായ ഇനകീയ സമരത്തിനിറങ്ങുകയാണ് വ്യാപാരികളും സംയുക്ത സമര സമിതിയും. നഗരത്തില്‍ പോലിസ് നടപ്പിലാക്കിയ അശാസ്ത്രീയമായ ഗതാഗത പരിഷ്‌കാരം ജനജീവിതത്തിന് ദുരിതം വിതച്ചതിനെത്തുടര്‍ന്ന് എംഎല്‍എയും ട്രാഫിക്ക് റെഗുലേറ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ നഗരസഭ ചെയര്‍ പേഴ്‌സണും ചേര്‍ന്ന് റൂറല്‍ എസ്പിക്ക് മുന്‍പാകെ പുതിയ മാനദണ്ഡങ്ങള്‍ സമര്‍പ്പിക്കുകയും മനുഷ്യാവകാശ കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇപെട്ടിട്ടും ഒരു ഒത്തുതീര്‍പ്പിനില്ലെന്നാണ് എസ്പിയുടെ പക്ഷം. ഈ സാഹചര്യത്തിലാണ് സമരം ശക്തമാക്കുവാന്‍ സമരസമിതി തീരുമാനിച്ചത്. അനിശ്ചിതമായ ഹര്‍ത്താല്‍ ഉള്‍പ്പെടെ സംഘടിപ്പിക്കാനാണ് തീരുമാനം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് വൈകീട്ട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ  ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാല നടത്തും. റെയില്‍വേ സ്‌റ്റേഷന് സമീപത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും വൈകുന്നേരം അടച്ചിട്ടായിരിക്കും സമരം.
Next Story

RELATED STORIES

Share it