kannur local

നിറഞ്ഞൊഴുകി മസ്ജിദുകള്‍

കണ്ണൂര്‍: വ്രതാനുഷ്ഠാനത്തിന്റെ പുണ്യദിനങ്ങള്‍ പരിസമാപ്തിയിലേക്ക്. വിശ്വാസികളില്‍ ആത്മഹര്‍ഷം സമ്മാനിച്ച് വിശുദ്ധമാസം വിട പറയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പള്ളികള്‍ ജനസാഗരം. പുണ്യമാസത്തിലെ അവസാന വെള്ളിയാഴ്ചയെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ പള്ളികളിലെല്ലാം അഭൂതപൂര്‍വമായ തിരക്കായിരുന്നു ഇന്നലെ. പ്രാര്‍ഥനകള്‍ക്കും നമസ്‌കാരത്തിനുമായി ആളുകള്‍ നേരത്തെ എത്തി. നഗരങ്ങളിലെ വിവിധ പള്ളികളില്‍ മുറ്റത്തേക്കും റോഡിലേക്കും വരെ നമസ്‌കാരത്തിനായുള്ള വരികള്‍ നീണ്ടു. നേരത്തെ സ്ഥാനം പിടിച്ചവര്‍ ഖുര്‍ആന്‍ പാരായണത്തിലും സ്വലാത്തുകളിലും ദിക്‌റുകളിലും പ്രാര്‍ഥനകളിലും മുഴുകി.
ജുമുഅ നമസ്‌കാരത്തിന് ശേഷം ഉദ്‌ബോധന പ്രഭാഷണവും പ്രത്യേക പ്രാര്‍ഥനകളും നടന്നു. ഈ വര്‍ഷത്തെ റമദാനിലെ അവസാന ദിനങ്ങള്‍ കൂടുതല്‍ പ്രാര്‍ഥനകള്‍ക്കും സല്‍കര്‍മങ്ങള്‍ക്കും വിനിയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികള്‍. പ്രതിഫലം ഏറെ ലഭിക്കുന്ന ഇനിയുള്ള നാളുകള്‍ അവര്‍ സ്വര്‍ഗപ്രവേശനത്തിനായി പ്രാര്‍ഥിക്കും.
Next Story

RELATED STORIES

Share it