Alappuzha local

നിര്‍മാണോദ്ഘാടന ചടങ്ങില്‍ നിന്ന് എംപിയെ ഒഴിവാക്കിയെന്ന്്

അമ്പലപ്പുഴ: നബാര്‍ഡില്‍ നിന്നും അനുവദിച്ച ആറുകോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന കരുമാടി കരിയില്‍ച്ചിറ-തൈച്ചിറ റോഡിന്റെ നിര്‍മാണോദ്ഘാടന ചടങ്ങില്‍ സ്ഥലം എംപിയെ ഉള്‍പ്പെടുത്തിയില്ലെന്ന്് പരാതി.  കെസി വേണുഗോപാല്‍ എംപിയെ ഉള്‍പ്പെടുത്തിയില്ലെന്നാണ്് അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്തിലെ ത്രിതല പഞ്ചായത്ത് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം കുറ്റപ്പെടുത്തിയത്്.  സര്‍ക്കാരിന്റെയും പഞ്ചായത്തുകളുടെയും ഔദ്യോഗിക പരിപാടികൡ സ്ഥലം എംപിയെ ബോധപൂര്‍വം ഒഴിവാക്കാന്‍ നിരന്തരം ശ്രമം നടക്കുന്നതായി യോഗം വിലയിരുത്തി. കരുമാടി മുരളി അധ്യക്ഷതവഹിച്ചു.
Next Story

RELATED STORIES

Share it