wayanad local

നിര്‍മാണമേഖലയുടെ പുനരുദ്ധാരണത്തിന് നടപടി സ്വീകരിക്കണം: കെ സി റോസക്കുട്ടി

കല്‍പ്പറ്റ: പാടെ തകര്‍ന്ന നിര്‍മാണമേഖലയുടെ പുനരുദ്ധാരണത്തിന് സംസ്ഥാനസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു കെപിസിസി എക്‌സിക്യൂട്ടീവ് അംഗം കെ സി റോസക്കുട്ടി ടീച്ചര്‍. ബില്‍ഡിങ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജിഎസ്ടിയും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും മൂലം നിര്‍മാണമേഖലയാകെ സ്തംഭിച്ചിട്ടും ഇതിനെ അതിജീവിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടികളുമുണ്ടാവുന്നില്ല.
കേന്ദ്ര-കേരള സര്‍ക്കാരുകള്‍ സമ്പൂര്‍ണ പരാജയമായി മാറിയിരിക്കുകയാണ്. തീരദേശമേഖലയില്‍ കടുത്ത ആശങ്ക തുടരുകയാണ്. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി അറിയിക്കാനോ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനോ സര്‍ക്കാരിന് സാധിച്ചില്ല. ഏറ്റവുമൊടുവില്‍ മല്‍സ്യത്തൊഴിലാളികള്‍ തന്നെ കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തേണ്ട ദയനീയ സാഹചര്യം വരെയുണ്ടായിരിക്കുകയാണ്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയെങ്കിലും ഇതുവരെ മുഖ്യമന്ത്രി അതിന് തയ്യാറായിട്ടില്ല. ജില്ലാ പ്രസിഡന്റ് പി കെ കുഞ്ഞിമൊയ്തീന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി വി പുരം രാജു, സംസ്ഥാന ഖജാഞ്ചി കെ എക്‌സ് സേവ്യര്‍, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി പി ആലി, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ്, ശാന്ത്രിപ്രസാദ്, എ പി ശ്രീകുമാര്‍, പി എം തോമസ്, ജോര്‍ജ് മണ്ണത്താനി, ജോണി നന്നാട്ട്, ഒ പി വാസുദേവന്‍, ഷിജി ദേവസ്യ സംസാരിച്ചു.
Next Story

RELATED STORIES

Share it