ernakulam local

നിര്‍മാണത്തില്‍ അപാകത: ടാറിങ് ജോലികള്‍ നാട്ടുകാര്‍ തടഞ്ഞു

ആലുവ: റോഡില്‍ ടാറൊഴിക്കാതെയും പൊടി നീക്കം ചെയ്യാതെയും നടത്തിയ ടാറിങ്ങ് നാട്ടുകാര്‍ തടഞ്ഞു. ആലുവ കട്ടുശ്ശേരി മുതല്‍ ജിടിഎന്‍ വരെ നടത്തുന്ന ടാറിങ് അറ്റകുറ്റപ്പണികളാണ് കരാറുകാര്‍ ടാറിങ് പൂര്‍ത്തിയാക്കി മടങ്ങും മുമ്പ് തന്നെ അടര്‍ന്ന് പോയത്. കുട്ട മശ്ശേരി മുതല്‍ ജിടിഎന്‍വരെയുള്ള നാലുകിലോമീറ്റര്‍ റോഡിന്റെ തകര്‍ന്ന ഭാഗങ്ങള്‍ അറ്റകുറ്റപ്പണി നടത്താനാണ് പൊതുമരാമത്ത് കരാര്‍ നല്‍കിയിരുന്നത്. കരാറെടുത്തവര്‍ റോഡിലെ പൊടി മാറ്റാതെയും ടാര്‍ ഒഴിക്കാതെയും ടാര്‍ ചെയ്യുകയായിരുന്നു.
ടാര്‍ ചെയ്തഭാഗങ്ങള്‍ വാഹനങ്ങളോടൊപ്പം അടര്‍ന്ന് പോരാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ടാറിങ് തടഞ്ഞു. വീതംവച്ച ശേഷം കരാര്‍ ലഭിച്ച പണത്തിന്റെ മുപ്പത് ശതമാനം മാത്രം ചെലവഴിക്കാന്‍ സാധിക്കുകയുള്ളൂവെന്ന കരാറുകാരുടെ പരാമര്‍ശം പ്രതിഷേധം ശക്തമാക്കി. ടാറുപോലും ഒഴിക്കാതെ നടത്തിയ ടാറിങ് പൊളിച് മാറ്റണമെന്നാവശ്യപ്പെട് നാട്ടുകാര്‍ പണികള്‍ തടഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ റോഡ് വിഭാഗം അസി. എന്‍ജിനീയര്‍ക്ക് നേരെയും ജന രോഷമുണ്ടായി. പഞ്ചായത്ത് പ്രസിഡ ന്റ് കെ എ രമേശ് സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് നിലവിലെ ടാര്‍ ഇളക്കി മാറ്റി ടാര്‍ ചെയ്യാമെന്ന് സമ്മതിച്ചു. ഈ റോഡിലെ തകര്‍ന്ന് കിടക്കുന്ന ഭങ്ങള്‍ നന്നാക്കണമെന്നാവശ്യപ്പെട് നാട്ടുകാര്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് അറ്റകുറ്റപ്പണിക്കായി പൊതുമരാമത്ത് വകുപ്പ് പണമനുവദിച്ചത്. 6 ലക്ഷം രൂപയാന്ന് അനുവദിച്ചിരുന്നത്.
Next Story

RELATED STORIES

Share it