kannur local

നിര്‍മാണത്തിലെ അപാകത; മാടത്തിയില്‍ ചെറിയപാലം അരമീറ്റര്‍ ഉയര്‍ത്തും

ഇരിട്ടി: തലശ്ശേരി-വളവുപാറ കെഎസ്ടിപി റോഡ് വികസനത്തിന്റെ ഭാഗമായ മാടത്തിയിലെ ചെറിയ പാലത്തിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാലത്തിന്റെ ഉയരം അരമീറ്റര്‍ ഉയര്‍ത്താന്‍ തീരുമാനമായി. ലോക ബാങ്കിന്റെ ഉന്നതതല സംഘം നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ഉയരം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
പാലം നിര്‍മിച്ചപ്പോള്‍ വേണ്ടത്ര ഉയരമുണ്ടായില്ലെന്നും റോഡും പാലവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്തെ താഴ്്ച കാരണം അപകടം ഉണ്ടാവാമെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. പാലത്തിന്റെ ഇരു ഭാഗത്തുമുള്ള റോഡ് ഉയര്‍ന്ന് നില്‍ക്കുകയും പാലം താഴ്ു നില്‍ക്കുകയും ചെയ്യുന്നത് നിര്‍മാണത്തിലെ പിഴവാണെന്നായിരുന്നു പരാതി. ‘
പഴശ്ശി സംഭരണിയില്‍ വെള്ളം നിറയുമ്പോള്‍ പാലത്തില്‍ വെള്ളം കയറാനുള്ള സാധ്യതയുണ്ടെന്നായിരുന്നു പരാതി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി— പേര്‍ ആശങ്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ സംഘം പരിശോധനയ്‌ക്കെത്തിയത്.
അെൈലന്‍മെന്റില്‍ നിര്‍ദേശിച്ച പ്രകാരമാണ് നിര്‍മാണം നടത്തിയതെന്നും പഴശ്ശി സംഭരണിയിലെ ജലത്തിന്റെ തോത് കണക്കാക്കിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നുമാണ് കരാര്‍ കമ്പനി അധികൃതര്‍ പറഞ്ഞിരുന്നത്.
വിദഗ്ധ സംഘത്തിന്റെ പരിശോധനയില്‍ പാലത്തിനു ഉയരക്കുറവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അര മീറ്ററിലധികം ഉയര്‍ത്താന്‍ തീരുമാനിച്ചത്. പാലത്തിന്റെ കോണ്‍ക്രീറ്റ് പണി പൂര്‍ത്തിയായതിനാല്‍ പാലത്തിന് മുകളില്‍ മണ്ണും കരിങ്കല്‍ ചീളുകളും പാകി ഉറപ്പിച്ചശേഷം ടാറിങ് നടത്താനാണ് തീരുമാനം.
Next Story

RELATED STORIES

Share it