kozhikode local

നിര്‍മാണത്തിലെ അപാകത: ഫുട്പാത്ത് കൈവരികള്‍ മുറിച്ചുമാറ്റി

താമരശ്ശേരി: നിര്‍മാണത്തിലെ അപാകത മൂലം കാല്‍നടപോലും ദുഷ്‌കരമായതോടെ ഫുട്പാത്തിലെ കൈവരികള്‍ മുറിച്ചു മാറ്റി. ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് താമരശ്ശേരിയില്‍ ഫുട്പാത്ത് നവീകരണവും കൈവരി നിര്‍മാണവും നടത്തിയത്. നിര്‍മാണം നടക്കുന്നതിനിടയില്‍ തന്നെ ഇതിനെതിരെ ശക്തമായ എതിര്‍പ്പുമുണ്ടായിരുന്നു.
കാല്‍ നട യാത്രക്കാര്‍ക്ക് ഏറെ ദുഷ്‌കരമായ രീതിയിലുള്ള നിര്‍മാണ് മാണ് നടക്കുന്നതെന്നായിരുന്നു ആരോപണം. ഇത് ശരിവെക്കുന്നതരത്തില്‍ തന്നെയാണ് പണി പൂര്‍ത്തീകരിച്ചതും. നടക്കാന്‍ പ്രയാസപ്പെടുന്ന തരത്തില്‍ ഒരോ മീറ്ററിലും താഴ്ത്തിയും ഉയര്‍ത്തിയും സ്ലാബ് പാകി. ഇറങ്ങിയും കയറിയുമുള്ള നടത്തം യാത്രക്കാരുടെ കാലൊടിക്കുന്ന തരത്തിലായിമാറി. ഇതോടെ റോഡരികിലെ ഫുട്പാത്തിലൂടെയുള്ള നടത്തം യാത്രക്കാര്‍ ഉപേക്ഷിക്കേണ്ടിവന്നു.
കാല്‍ നട യാത്രക്കാര്‍ തിരക്കേറിയ റോഡിലൂടെയാണ് നടക്കുന്നത്. പലപ്പോവും ഇരുപുറത്തു നിന്നും വാഹനങ്ങള്‍ വരുന്നതോടെ യാത്രക്കാരെ അപായപ്പെടുത്താതെ രക്ഷപ്പെടുത്താന്‍ വാഹന ഡ്രൈവര്‍ക്ക് പലപ്പോഴും സാഹസപ്പെടേണ്ട അവസ്ഥയാണുള്ളത്. ഇതിനു പുറമെ കച്ചവടക്കാര്‍ക്ക് ഈ വേലിയും ഫുട്പാത്തിലെ അശാസ്ത്രീയ നിര്‍മാണവും ഏറെ തടസ്സങ്ങളാണ് വരുത്തിവച്ചത്. സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് വാഹനവുമായി വരുന്നവര്‍ക്ക് ദേശീയ പാതയില്‍ തന്നെ വാഹനം നിര്‍ത്തിയിടേണ്ട അവസ്ഥയാണുണ്ടായത്.
ഇത് പലപ്പോഴും ഗതാഗത തടസ്സത്തിനു കാരണമാവുന്നു. താമരശ്ശേരി പഴയ ബസ് സ്റ്റാന്റ് മുതല്‍ ചുങ്കം വരെയുള്ള നിര്‍മാണത്തില്‍ പ്രമുഖ വ്യാപാരികളുടെ സ്ഥാപനത്തിനു മുന്നില്‍ ഫുട്പാത്ത് ഉയര്‍ത്തി നിര്‍മിക്കുകയോ, കൈവരി സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. ഇതും അന്ന് പ്രതിഷേധത്തിനു കാരണമായിരുന്നു. ഇതിനു പുറമെ കാരാടി മുതല്‍ പഴയ ബസ് സ്റ്റാന്റ് വരെയുള്ള ഒന്നാം ഘട്ട പണി പാതിവഴിയില്‍ മുടങ്ങിട്ട് വര്‍ഷം ഒന്നു കഴിയുകയും ചെയ്തിട്ടുണ്ട്.
ഇതോടെ സര്‍ക്കാറിന്റെ കോടികള്‍ വെള്ളത്തിലായി എന്നൊഴിച്ചാല്‍ ജനങ്ങള്‍ക്ക് യാതൊരു ഫലവും ലഭിക്കാതെ പോവുകയും ചെയ്തു. കച്ചവടക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും പ്രശ്‌നമായതോടെ കച്ചവട സ്ഥാപനങ്ങള്‍ക്ക് മുന്നിലുള്ള കൈവരികളാണ് മുറിച്ചു മാറ്റിയത്.
Next Story

RELATED STORIES

Share it