kozhikode local

നിര്‍മാണത്തിനിടെ തൂക്കുപാലം തകര്‍ന്നുവീണു

നാദാപുരം: നിര്‍മാണം നടക്കുന്നതിനിടെ തൂക്ക് പാലം തകര്‍ന്നു വീണു. തൂണേരി പഞ്ചായത്തിലെ മുടവന്തേരിയേയും ചെക്യാട് പഞ്ചായത്തിലെ വേവത്തേയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പ്രവൃത്തിക്കിടയില്‍ പൊട്ടിവീണത് നാട്ടുകാര്‍ ശേഖരിച്ച ഇരുപത് ലക്ഷം രൂപ ചെലവാക്കിയാണ് പാലം പണിയുന്നത്.
ഫറൂഖിലെ ഒരു കരാറുകാരന് 20 ലക്ഷം രൂപക്ക് കരാര്‍ നല്‍കിയ ഈ പാലം ഉദ്ഘാടനത്തിന് തയ്യാറെടുക്കുമ്പോഴാണ് പൊട്ടിവീണത്.
അവസാന മിനുക്ക് പ്രവൃത്തിക്കിടെ ചെയ്ന്‍ ബ്ലോക്ക് തെന്നിമാറിയാണ് പുഴയിലേക്ക് വീണതെന്നാണ് വിവരം. പത്ത് ദിവസത്തിനുള്ളില്‍ പാലം പണി പൂര്‍ത്തിയാക്കി നല്‍കാമെന്ന് കരാറുകാരന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it