Kerala

നിര്‍മാണം വീണ്ടും പ്രതിസന്ധിയില്‍; കമ്മീഷനിങ് വൈകിയേക്കും

നിര്‍മാണം വീണ്ടും പ്രതിസന്ധിയില്‍; കമ്മീഷനിങ് വൈകിയേക്കും
X
Doha Metro design

കൊച്ചി: ഗതാഗത മേഖലയില്‍ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോയുടെ നിര്‍മാണം വീണ്ടും പ്രതിസന്ധിയി ല്‍. പദ്ധതി കമ്മീഷനിങ് വൈകും. മാഹാരാജാസ് കോളജ് മുതല്‍ എറണാകുളം സൗത്ത് വരെയുളള ഭാഗത്തെ നിര്‍മാണമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഈ ഭാഗത്തെ നിര്‍മാണ കരാറില്‍ നിന്നു സോമ കണ്‍സ്ട്രക്ഷനെ ഒഴിവാക്കി. നിര്‍മാണത്തിനായി കൂടുതല്‍ തുക ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സോമയെ ഒഴിവാക്കിയിരിക്കുന്നത്. സോമ ആവശ്യപ്പെട്ട അധികതുക നിബന്ധനയനുസരിച്ച് നല്‍കാനാവില്ലെന്നാണ്് ഡിഎംആര്‍സിയുടെ നിലപാട്. എന്നാല്‍, കൂടുതല്‍ തുക വേണമെന്ന ആവശ്യത്തില്‍ നിന്നു സോമ പിന്മാറാന്‍ തയാറാവാത്തതിനെ തുടര്‍ന്നാണ് ഈ ഭാഗത്തെ നിര്‍മാണജോലികളില്‍ നിന്ന് സോമയെ ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, മെട്രോയുടെ മറ്റു ഭാഗത്ത് ഇവര്‍ ഏറ്റെടുത്തിരിക്കുന്ന നിര്‍മാണ ജോലികള്‍ സോമ തുടരും. മഹാരാജാസ് കോളജ് മുത ല്‍ എറണാകുളം സൗത്ത് വരെയുള്ള മേഖലയില്‍ നിര്‍മാണ ജോലികളില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. സ്ഥലമേറ്റെടുത്ത് നല്‍കാന്‍ വൈകിയതിനാലാണ് കാലതാമസം നേരിടുന്നതെന്നായിരുന്നു ഇതു സംബന്ധിച്ച് സോമ കണ്‍സ്ട്രക്ഷന്‍സിന്റെ വിശദീകരണം. ഈ ഭാഗത്തെ നിര്‍മാണത്തില്‍ നിന്നു സോമയെ ഒഴിവാക്കിയ സാഹചര്യത്തില്‍ ഇവിടെ മറ്റാരെയെങ്കിലും നിര്‍മാണം ഏല്‍പിക്കേണ്ടിവരും ഇതിനുള്ള ശ്രമം ഡിഎംആര്‍സി ആരംഭിച്ചിട്ടുണ്ട്. പുതിയ കരാറുകാരെ കണ്ടെത്തണമെങ്കില്‍ ടെന്‍ഡര്‍ നടപടികളുള്‍പ്പെടെയുള്ള കടമ്പകള്‍ പൂ ര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിന് കൂടുതല്‍ കാലതാമസം വരും. മറ്റ് കരാറുകാര്‍ നിര്‍മാണ ജോലികള്‍ ഏറ്റെടുക്കുമോ എന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്. ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധി ഉടന്‍ മറികടന്നില്ലെങ്കില്‍ മെട്രോയില്‍ യാത്ര ചെയ്യാനുള്ള  കേരളത്തിന്റെ കാത്തിരിപ്പിന്റെ നീളം ഇനിയും കൂടുമെന്നുറപ്പ്. എല്‍ ആന്റ് ടിയും സോമയുമാണ് മെട്രോയുടെ പ്രധാന കരാറുകാര്‍. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കൊച്ചി മെട്രോ യാത്രക്കാരുമായി സര്‍വീസ് ആരംഭിക്കുമെന്നായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും ഡിഎംആര്‍സിയും ഉറപ്പു നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തി ല്‍ മെട്രോയുടെ നിര്‍മാണം ദ്രുതഗതിയില്‍ തന്നെ മുന്നോട്ടു പോയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ മന്ദഗതിയിലായിരുന്നു. ഇതിനിടയില്‍ ആലുവ മുതല്‍ കളമശ്ശേരി വരെയും പിന്നീട് ആലുവ മുതല്‍ ഇടപ്പള്ളി വരെയും മെട്രോ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഇതോടെ സമയബന്ധിതമായി തന്നെ മെട്രോ പൂര്‍ത്തിയാവുമെന്ന പ്രതീതിയുണ്ടായെങ്കിലും തിരഞ്ഞെടുപ്പിനു ശേഷം മഴക്കാലം ആരംഭിച്ചതോടെ നിര്‍മാണം ഒച്ചിഴയുന്ന അവസ്ഥയിലായി. വിവിധ റീച്ചുകളിലായി കരാര്‍ എറ്റെടുത്തിരിക്കുന്ന കമ്പനികളിലെ ഇതരസംസ്ഥാന ജോലിക്കാര്‍ നാട്ടിലേക്ക് മടങ്ങിയതും നിര്‍മാണം ഇഴയുന്നതിന് കാരണമായി. ആലുവ മുതല്‍ മഹാരാജാസ് വരെ ആദ്യഘട്ടത്തില്‍ മെട്രോയുടെ സര്‍വീസ് നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ആലുവ മുതല്‍ ഇടപ്പള്ളി വരെയുള്ള ഭാഗങ്ങളില്‍ മാത്രമാണ് നിര്‍മാണ പുരോഗതിയുള്ളത്. പാളങ്ങളുടെയും കൈവരികളുടെയും നിര്‍മാണമാണ് ഇവിടെ പുരോഗമിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തിലും തുടക്കത്തിലുണ്ടായ വേഗത ഇപ്പോള്‍ ഇല്ല. നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയെങ്കിലും ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കി സര്‍വീസ് ആരംഭിക്കാനാണ് ഡിഎംആര്‍സി ലക്ഷ്യമിടുന്നത്്.
Next Story

RELATED STORIES

Share it