kannur local

നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിക്കാനുള്ള നീക്കം: എല്‍ഡിഎഫ്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പൂര്‍ത്തീകരിക്കാതെ പാതിവഴിയില്‍ ഉപേക്ഷിക്കാനുള്ള നീക്കമാണ് യുഡിഎഫ് നടത്തുന്നതെന്ന് എല്‍ഡിഎഫ്. സിഗ്നല്‍ പോലും സ്ഥാപിക്കാതെ ഹെലികോപ്റ്ററില്‍ പരീക്ഷണപ്പറക്കല്‍ നടത്താനാണ് നീക്കം നടക്കുന്നത്.
29ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന മുഴുവന്‍ ഔദ്യോഗിക പരിപാടികളും ബഹിഷ്‌കരിക്കുമെന്നും എട്ട് സ്ഥലത്തും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അഴിമതിക്കാരായ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും വൈദ്യുതി മന്ത്രിയും രാജിവെക്കുക, നാടിനെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കറുത്ത ബാഡ്ജ് ധരിച്ചുകൊണ്ടായിരിക്കും പ്രതിഷേധകൂട്ടായ്മ. വാര്‍ത്താസമ്മേളനത്തില്‍ സി പി മുരളി, കെ സുരേശന്‍, കെ കെ ജയപ്രകാശ്, കെ സി ജേക്കബ്, വി രാജേഷ്, സി കെ നാരായണന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it