kannur local

നിര്‍മാണം നടക്കുന്ന ക്ഷേത്രത്തില്‍ തീപ്പിടിത്തം



പഴയങ്ങാടി: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ക്ഷേത്രത്തില്‍ തീപ്പിടിത്തം. വെങ്ങര ചെമ്പല്ലിക്കുണ്ടിന് സമീപത്തെ മഹാദേവ ക്ഷേത്രത്തിനാണ് ഇന്നലെ പുലര്‍ച്ചെ 1.30ഓടെയാണ് തീപ്പിടിച്ചത്. നിവേദ്യത്തിന് ആവശ്യമായ സാധനങ്ങളും മണ്‍ചിരാത്, ഇലക്്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ കത്തിനശിച്ചു.ക്ഷേത്രത്തിലെ പൂജാപാത്രങ്ങളും നിലവിളക്കും മറ്റും ക്ഷേത്രക്കിണറ്റില്‍ കണ്ടെത്തി. ക്ഷേത്രത്തിനു തീയിട്ടതാണെന്നു സംശയിക്കുന്നു. പാചകവാതക സിലിണ്ടറിനു തീപിടിച്ചെങ്കിലും പൊട്ടിത്തെറിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സമീപവാസിയായ യുവതി ആശുപത്രിയിലേക്ക് പോവുമ്പോഴാണ് ക്ഷേത്രത്തില്‍ നിന്നു തീയുയരുന്നത് കണ്ടത്. ഇവര്‍ സമീപവാസികളെ അറിയിച്ചു. ഇന്നു നാഗപ്രതിഷ്ഠ നടക്കാനിരിക്കെയാണ് തീവയ്പ്. ക്ഷേത്ര ഭൂമിയുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നിലനില്‍ക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. പോലിസ് അന്വേഷണം തുടങ്ങി.
Next Story

RELATED STORIES

Share it