Flash News

നിര്‍മല്‍ കൃഷ്ണചിട്ടി തട്ടിപ്പ് : നിക്ഷേപകരില്‍ ഒരാള്‍ തൂങ്ങിമരിച്ചു



പാറശ്ശാല: നിര്‍മല്‍ കൃഷ്ണ നിക്ഷേപ തട്ടിപ്പിന് ഇരയായി മകളുടെ വിവാഹ ആവശ്യങ്ങള്‍ മുടങ്ങുമെന്ന ഭീതിയില്‍ പിതാവ് ആത്മഹത്യ ചെയ്തു. മര്യാപുരം കൊച്ചോട്ടുക്കോണം അശ്വതി ഭവനില്‍ വേണുഗോപാലന്‍ നായര്‍ (63) ആണ് മരിച്ചത്. വീട്ടിന്റെ സമീപത്ത് ഉണ്ടായിരുന്ന വസ്തു വിറ്റ് നിര്‍മല്‍ കൃഷ്ണയില്‍ 30 ലക്ഷം രൂപ രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് നിക്ഷേപിക്കുകയായിരുന്നു. രണ്ട് പെണ്‍മക്കളില്‍ ഒരാളുടെ വിവാഹം കഴിഞ്ഞു. അടുത്ത മകളുടെ വിവാഹം ഫെബ്രുവരി മാസം നിശ്ചയിച്ച് ഉറപ്പിച്ചതിനാല്‍ വിവാഹം മുടങ്ങുമെന്ന് ഭയത്താല്‍ കഴിഞ്ഞ ദിവസം ഭാര്യ മാര്‍ക്കറ്റില്‍ പോയ അവസരത്തില്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച നിര്‍മല്‍ കൃഷ്ണയ്ക്ക് മുമ്പില്‍ കേന്ദ്ര മന്ത്രിക്ക് നിവേദനം നല്‍കുവാന്‍ മരിച്ച വേണുഗോപാലന്‍ നായരും എത്തിയിരുന്നു. നിര്‍മല്‍ കൃഷ്ണബാങ്ക് പൂട്ടിയതു മുതല്‍ ഇദ്ദേഹത്തിന് മാനസിക പ്രശ്‌നം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഭാര്യ: ശ്രീകുമാരിയമ്മ. മക്കള്‍: ദിവ്യ, വിദ്യ.
Next Story

RELATED STORIES

Share it