നിര്‍ഭാഗ്യകരമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: പൊതുജനമധ്യത്തില്‍ ചീഫ് ജസ്റ്റിസിനെതിരായി ഇംപീച്ച്‌മെന്റ് ചര്‍ച്ചകള്‍ നടക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് സുപ്രിംകോടതി അഭിപ്രായപ്പെട്ടു.
ജുഡീഷ്യറിക്കെതിരായ രാഷ്ട്രീയക്കാരുടെ പ്രസ്താവനയില്‍ തങ്ങള്‍ അസ്വസ്ഥരാണെന്നും ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഈ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥനായ അറ്റോര്‍ണി ജനറലിന്റെ സഹായവും കോടതി തേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it