നിര്‍ഭയ സംഭവത്തിന് മൂന്നു വയസ്സ് ; സ്ത്രീകള്‍ക്കെതിരായ അതിക്രമം കുറഞ്ഞില്ല

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 'നിര്‍ഭയ' കൂട്ടബലാല്‍സംഗം നടന്നിട്ട് മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രാജ്യത്ത് സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്ന് സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍. സ്വന്തം വീട്ടിലും പൊതുവാഹനത്തിലും തൊഴിലിടങ്ങളിലുമടക്കം സ്ത്രീകള്‍ പെരുമാറുന്ന എല്ലാ സ്ഥലങ്ങളിലും അതിക്രമങ്ങള്‍ തുടരുകയാണെന്ന് അഖിലേന്ത്യാ പുരോഗമന വനിതാ അസോസിയേഷന്‍ സെക്രട്ടറി കവിതാ കൃഷ്ണന്‍ പറഞ്ഞു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിച്ച അക്രമങ്ങളാണ് നടക്കുന്നത്. ചിലത് വന്‍ മാധ്യമശ്രദ്ധ നേടിയിട്ടുമുണ്ട്. എന്നാല്‍, ഏതാനും ദിവസം കഴിയുമ്പോള്‍ അതെല്ലാം ചിത്രത്തില്‍നിന്ന് അപ്രത്യക്ഷമാവുന്നതായാണ് കണ്ടുവരുന്നത്. രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളിലാണ് ഞങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. നിര്‍ഭയയടക്കമുള്ള എല്ലാ കേസുകളിലും രാജ്യത്ത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയില്‍ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവര്‍ പറഞ്ഞു. നിര്‍ഭയ കേസിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 108 വനിതാ സന്നദ്ധപ്രവര്‍ത്തകരുടെയും ഡല്‍ഹി, ജവഹര്‍ലാല്‍ നെഹ്‌റു, അംബേദ്കര്‍ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളുടെയും പുരോഗമന വനിതാ അസോസിയേഷന്‍ നേതാക്കളുടെയും ഒപ്പുവച്ച പ്രസ്താവന കവിതാ കൃഷ്ണന്‍ വിതരണം ചെയ്തു.
Next Story

RELATED STORIES

Share it