Flash News

നിര്‍ഭയ കേസ്; ജുവനൈല്‍ പ്രതിയുടെ മോചനം നീട്ടണമെന്ന് കേന്ദ്രം സുപ്രിംകോടതിയോട്

നിര്‍ഭയ കേസ്; ജുവനൈല്‍ പ്രതിയുടെ മോചനം നീട്ടണമെന്ന് കേന്ദ്രം സുപ്രിംകോടതിയോട്
X
Rape-Delhi-

ന്യൂഡല്‍ഹി: പ്രമാദമായ ഡല്‍ഹി കൂട്ടമാനഭംഗകേസി(നിര്‍ഭയ കേസ്)ലെ ജൂവനൈല്‍ പ്രതിയുടെ മോചനം നീട്ടാന്‍ കേന്ദ്രം സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു. പീഡനകേസില്‍ ഡിസംബര്‍ 20നാണ്് പ്രതി മോചിതനാവുക. പ്രതിയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും അവ തീര്‍ത്തതിന് ശേഷം മാത്രമേ മോചനം നടത്താന്‍ പാടുള്ളൂവെന്നും കേന്ദ്രം സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു.

മോചിപ്പിച്ചതിന് ശേഷം പ്രതിയുടെ പുനരദ്ധിവാസവുമായി ചില പഴുതുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചു.പ്രതിയെ മോചിപ്പിക്കരുതെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമിയും സുപ്രിംകോടതിയും സമീപിച്ചിരുന്നു.
ജയില്‍ മോചിതനാവുന്ന പ്രതിയെ പുറം ലോകത്തേക്ക് വിടില്ലെന്നും ഒരു എന്‍ജിഒയ്ക്കും നല്‍കുകയുമാണ് ചെയ്യുക.

2012 ഡിസംബര്‍ 12നാണ് ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ജയിലിലാണ് താമസിപ്പിച്ചിരുന്നത്. ഇയാള്‍ക്ക് ഇപ്പോള്‍ 21 വയസ്സ് പൂര്‍ത്തിയായി.
Next Story

RELATED STORIES

Share it