നിര്‍ഭയയുടെ സ്മരണയ്ക്ക് കോളജ് സ്ഥാപിക്കാന്‍ നടപടി തുടങ്ങി

ബലിയ (ഉത്തര്‍പ്രദേശ്): കൂട്ടബലാല്‍സംഗത്തിനിരയായി മരിച്ച ജ്യോതി സിങിന്റെ സ്മരണയ്ക്കായി കോളജ് സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. ജ്യോതി സിങിന്റെ ഗ്രാമമായ മെദാവര്‍ കാലയില്‍ കോളജിന് ഭൂമി കണ്ടെത്തുവാനുള്ള നടപടികള്‍ തുടങ്ങിയതായി ജില്ലാ വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ രമേശ് കുമാര്‍ പറഞ്ഞു. ഈ മാസം 24ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് തന്നെ സന്ദര്‍ശിച്ച ജ്യോതി സിങിന്റെ മാതാപിതാക്കള്‍ക്ക്, മകളുടെ പേരില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഒരു സര്‍ക്കാര്‍ കോളജ് സ്ഥാപിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. 2012 ഡിസംബര്‍ 16നാണ് ഓടുന്ന ബസ്സില്‍ ജ്യോതി സിങ് കൂട്ടബലാല്‍സംഗത്തിനിരയായത്.
Next Story

RELATED STORIES

Share it