നിര്‍ബന്ധിത സൗജന്യ വിദ്യാഭ്യാസ നിയമം നടപ്പാക്കുന്നതില്‍ അനാസ്ഥ: ഇ ടി മുഹമ്മദ് ബഷീര്‍

ന്യൂഡല്‍ഹി: നിര്‍ബന്ധിത സൗജന്യ വിദ്യാഭ്യാസ നിയമം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണു കാണിക്കുന്നതെന്നും ഏഴു വര്‍ഷം മുമ്പ് ഇന്ത്യ കണ്ട—ഏറ്റവും വിപ്ലവാത്മകമായ ഒരു നിയമനിര്‍മാണമായിരുന്ന ഈ നിയമത്തെ സര്‍ക്കാര്‍ റിവേഴ്‌സ് ഗിയറില്‍ ഇട്ടിരിക്കുകയാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി പാര്‍ലമെന്റില്‍ പറഞ്ഞു.
വിദ്യാഭ്യാസ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എലിമെന്ററി സ്‌കൂളില്‍ പരീക്ഷ നടത്തി കുട്ടികളെ തോല്‍പിക്കുകയോ, പുറത്താക്കുകയോ ചെയ്യുന്നത് തടയലായിരുന്നു അന്നത്തെ നിയമമെങ്കില്‍ പുതിയ നിയമത്തില്‍ അതിന് അവസരമുണ്ടാക്കുകയാണ്. ഇങ്ങനെ ഒരു നിയമം കുരുന്നുകുട്ടികളില്‍ മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല. ഈ നിയമത്തെ പലരും പ്രതികാരം തീര്‍ക്കാന്‍ ഉപയോഗിക്കുകയും ചെയ്യും. ഗ്രാമീണ ഇന്ത്യയില്‍ ഇന്നെന്ത് നടക്കുന്നുവെന്നു മനസ്സിലാക്കാന്‍ ഗവണ്‍മെന്‍ിന് കഴിഞ്ഞിരുന്നുവെങ്കില്‍ ഇത്തരം ഒരു നിയമനിര്‍മാണത്തിന് മുന്നോട്ടുവരുമായിരുന്നില്ല. മറിച്ച് ഫലപ്രദമായി ആ നിയമം നടപ്പാക്കാന്‍ ആത്മാര്‍ഥത കാണിക്കുമായിരുന്നു.
സ്‌കൂളില്‍ ചേര്‍ക്കല്‍, കൊഴിഞ്ഞുപോക്കു തടയല്‍, ഗുണനിലവാരം ഉയര്‍ത്തല്‍ എന്നീ എല്ലാ മേഖലകളും ദയനീയമായ പതനത്തിലാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും ഭിക്ഷ തെണ്ടി നടക്കുന്ന കുട്ടികളെ ധാരാളമായി കാണാം.
അവരെയെല്ലാവരെയും സ്‌കൂളിലെത്തിക്കാനായിരുന്നു നിയമം കൊണ്ട് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അവയൊന്നും തന്നെ നടന്നില്ലെന്ന് എംപി അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it