ernakulam local

നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രം : അസി.കമ്മീഷണര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി



കൊച്ചി: തൃക്കാക്കര അസി. പോലിസ് കമ്മീഷണര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ബഹുജന മുന്നേറ്റം തീര്‍ത്തു. ഇന്നലെ രാവിലെ 11.15 ഓടെ തൃക്കാക്കര മുനിസിപ്പല്‍ പാര്‍ക്കിന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് അസി. കമ്മീഷണര്‍ ഓഫിസിന് സമീപം പോലിസ് തടഞ്ഞു. പ്ലക്കാര്‍ഡുകള്‍ പിടിച്ച് നൂറുകണക്കിനാളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.  തൃപ്പൂണിത്തുറയിലെ നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രം അടച്ചു പൂട്ടുക, പോലിസ് മുഖം നോക്കാതെ നടപടിയെടുക്കുക എന്നാവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് പീപ്പിള്‍സ് പ്ലാറ്റ് ഫോം എഗയിന്‍സ്റ്റ് ആര്‍ എസ്എസ് അട്രോസിറ്റീസിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചിന്റെ ഉദ്ഘാടനം സ്വാമി അഗ്‌നിവേശ് നിര്‍വഹിച്ചു. ഇന്ത്യയില്‍ ഫാഷിസം എന്നു പറയുന്ന ആശയത്തിന്റെ പേര് ആര്‍എസ്്എസ് എന്നുള്ളതാണ്. യോഗാ സെന്ററില്‍ സ്ത്രീകള്‍ പീഡനത്തിനിരയായെന്നുള്ള വാര്‍ത്തകള്‍ വന്നിട്ടും പോലിസിന്റെ ഭാഗത്ത് നിന്നും കുറ്റകരമായ അനാസ്ഥയാണുണ്ടായതെന്നും രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറി അനൂപ് പറഞ്ഞു. യോഗാ കേന്ദ്രത്തിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ ആരാണെന്നോ അവരെ മാറ്റി പാര്‍പ്പിച്ചതെവിടെയാണെന്നോ വെളിപ്പെടുത്താന്‍ പോലിസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും അനൂപ് പറഞ്ഞു. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സ്വര്‍ഗഭൂമിയെന്നു പറയുന്ന കേരളത്തിലാണ് ആര്‍എസ്എസിന്റെ ഭാഗത്ത് നിന്നുള്ള അതിക്രമങ്ങള്‍ക്ക് പോലിസും ആഭ്യന്തര വകുപ്പും ചൂട്ട് പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗാ കേന്ദ്രത്തിന് പോലിസ് കാവല്‍ നിന്നെന്നും പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള എല്ലാ നീക്കങ്ങളും സര്‍ക്കാരിന്റെ ചെലവില്‍ പോലിസിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും അനൂപ് വി ആര്‍ പറഞ്ഞു. മാര്‍ച്ചില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it