നിര്‍ബന്ധിത പിരിവില്‍ ഭരണകക്ഷിയിലെ ഉദ്യോഗസ്ഥരും എതിരെന്ന്

ആലപ്പുഴ: പ്രളയദുരിതാശ്വാസ നിധിയിലെ സംഭാവനയുടെ പേരില്‍ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് കെപിസിസി പ്രസിഡ ന്റ് എം എം ഹസന്‍ പറഞ്ഞു. ഒരു മാസത്തെ ശമ്പളം നല്‍കണമെന്നതിനു സമ്മതപത്രമില്ലാതെ വിസമ്മതപത്രമാണ് ഇറക്കിയിരിക്കുന്നത്. ഇത് ഒരുതരം ഭീഷണിയാണെന്നും ഇടതുപക്ഷ സര്‍വീസ് സംഘടനകളിലെ ഉദ്യോഗസ്ഥര്‍ പോലും സംഭാവന നല്‍കാന്‍ തയ്യാറായത് ഈ ഭീഷണിക്ക് വഴങ്ങിയാണെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രളയപുനരധിവാസ പദ്ധതികളെ കുറിച്ച് ആലോചിക്കുന്നതിനായി ചേര്‍ന്ന ഡിസിസി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ തന്നെ അവ്യക്തത നിലനില്‍ക്കുകയാണ്. സംഭാവന സ്വീകരിക്കേണ്ടത് ഭീഷണിയിലൂടെയല്ലെന്നും ജനങ്ങള്‍ സ്വമനസ്സാലെ നല്‍കുന്നതാണ് വാങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആയിരം വനിതാ സഖാക്കള്‍ പീഡിപ്പിക്കപ്പെട്ടാലും ഒരു ശശി പോലും ശിക്ഷിക്കപ്പെടരുതെന്ന നയമാണ് സിപിഎമ്മിനുള്ളത്.
എ കെ ശശീന്ദ്രന്‍, പി ശശി, പി കെ ശശി എന്നിവരുടെ കാര്യത്തില്‍ ഈ നയം ശരിയാണെന്നു കാണാം. സ്ത്രീകളുടെ നേര്‍ക്ക് അക്രമം നടത്തുന്നത് ഏത് ഉന്നതനാണെങ്കിലും കര്‍ശന നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ വാദം ഇപ്പോ ള്‍ അപഹാസ്യമായിരിക്കുകയാണ്. സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്നു മാത്രമല്ല, അങ്ങേയറ്റത്തെ അനീതിയാണ് അവര്‍ക്ക് ലഭിക്കുന്നതെന്നും ഹസന്‍ കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it