malappuram local

നിര്‍ധന യുവതികള്‍ക്ക് മംഗല്യമൊരുക്കി മാപ്പിളപ്പാട്ട് ഗായകന്റെ വാട്‌സ്ആപ്പ് കൂട്ടായ്മ

പൊന്നാനി: മാപ്പിളപ്പാട്ട് ഗായകനായ സലീം കോടത്തൂര്‍ ഒഫീഷ്യല്‍ വാട്‌സ് അപ്പ് കൂട്ടായ്മയില്‍ നിര്‍ധന യുവതികളുടെ മംഗല്യ സ്വപ്‌നം പൂവണിഞ്ഞു.
പ്രശസ്തമാപ്പിളപ്പാട്ട്  ഗായകന്‍ സലീം കോടത്തൂരിന്റെ നേതൃത്വത്തിലുള്ള വാട്‌സ് അപ്പ് കൂട്ടായ്മയാണ്  ‘സ്പര്‍ശം താങ്ങായ് തണലായ് ‘ എന്ന പേരില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ചു  നിര്‍ധന യുവതികളുടെ വിവാഹം നടത്തിയത്.
കഴിഞ്ഞ കുറച്ച് കാലങ്ങളായി സംസ്ഥാനത്തിനകത്ത് നിരവധിയിടങ്ങളില്‍ പാവപ്പെട്ട രോഗികള്‍ക്കും നിര്‍ധന കുടുംബങ്ങള്‍ക്കും ചികില്‍സാ സഹായവും, ജീവിതോപാധി നല്‍കലും, ഭവന നിര്‍മാണ സഹായം നല്‍കലും, അഗതികള്‍ക്കും വൃദ്ധസദനങ്ങള്‍ക്കും ഭക്ഷണം വിതരണം നടത്തിയും ഇതിനോടകം ശ്രദ്ദേയമായ സ്ഥാനം നേടിയിട്ടുണ്ട്. ഫര്‍ഷാദ് മാറഞ്ചേരി പ്രസിഡന്റും, മുന്ന ഷംനാദ് സെക്രട്ടറിയുമായ കമ്മിറ്റിയുടെ കീഴിലാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിദേശ മലയാളികളും ഗാനാസ്വാദകരും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജീവ കാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും അടങ്ങുന്നതാണ് ഈ കൂട്ടായ്മ.
വാട്‌സ് അപ്പ് കൂട്ടായ്മയില്‍ ആദ്യമായാണ് ഒരു സമൂഹ വിവാഹം നടക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. പാണക്കാട് ബശീറലി തങ്ങള്‍ നിക്കാഹിന് നേത്യത്വം നല്‍കി. മുഖ്യരക്ഷാധികാരി സലീം കോടത്തൂര്‍ അധ്യക്ഷത വഹിച്ചു. പി ടി അജയ് മോഹന്‍, പെരുമ്പടപ്പ് സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് , വി കെ എം ഷാഫി, ഷാജി കാളിയത്തേല്‍, ഷാഫി കൊല്ലം, ഫര്‍ഷാദ് മാറഞ്ചേരി , അബ്ദു റഹിമാന്‍ പോക്കര്‍, ഫിറോസ് കുന്നംപറമ്പില്‍, പാഴ്‌സി മുഹമ്മദ്, ആര്‍ ജെ സൂരജ്, മുന്ന ഷംനാദ് സംസാരിച്ചു.
Next Story

RELATED STORIES

Share it