wayanad local

നിര്‍ധന കുടുംബങ്ങള്‍ക്കായി ഫഌക്‌സ് ശേഖരിക്കാന്‍ റെഡ് ക്രോസ് സൊസൈറ്റി

കല്‍പ്പറ്റ: ലോകകപ്പ് ഫുട്‌ബോളിന് തിരശ്ശീല വീണപ്പോള്‍, ആരാധകര്‍ ഉയര്‍ത്തിയ ഫഌക്‌സ് ബോര്‍ഡുകള്‍ നിര്‍ധന കുടുംബങ്ങള്‍ക്കായി ശേഖരിക്കാന്‍ റെഡ്‌ക്രോസ് സൊസൈറ്റി. ജില്ലാ വൈസ് ചെയര്‍മാന്‍ ഷമീര്‍ ചേനക്കല്‍, കെ കെ നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഫഌക്‌സ് ശേഖരിക്കുന്നത്. ജില്ലയിലെ നിരവധി ആദിവാസി കുടുംബങ്ങള്‍ കഴിയുന്നതു വാസയോഗ്യമല്ലാത്ത കുടിലുകളിലാണ്. പ്ലാസ്റ്റിക് കൊണ്ടും ഓല കൊണ്ടും മറച്ച കുടിലുകളില്‍ മഴക്കാലമാവുന്നതോടെ ചോര്‍ച്ച തുടങ്ങും.
നിന്നു തിരിയാന്‍ പോലും സ്ഥലമില്ലാത്ത കൂരകളില്‍ താമസിക്കുന്നതു നാലും അഞ്ചും പേരാണ്. ആദിവാസി ക്ഷേമം പറഞ്ഞ് സര്‍ക്കാര്‍ നിരവധി പദ്ധതികളിറക്കുന്നുണ്ടെങ്കിലും പലതും ലക്ഷ്യത്തിലെത്തുന്നില്ല. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ചിലര്‍ക്ക് വീടുയര്‍ന്നിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേരും ഇപ്പോഴും കുടിലുകളിലാണ്. കാലവര്‍ഷം കനത്തതോടെ ദുരിതക്കയത്തിലാണിവര്‍. തിമിര്‍ത്തു പെയ്യുന്ന മഴയില്‍ നിന്നു താല്‍ക്കാലിക ആശ്വാസം നല്‍കാനെങ്കിലും ഇവര്‍ക്ക് ലോകകപ്പ് ഫഌക്‌സുകള്‍ ഉപകരിക്കും.
Next Story

RELATED STORIES

Share it