Kottayam Local

നിര്‍ധനര്‍ക്ക് ഭക്ഷണം: സ്‌നേഹ വിരുന്ന് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കോട്ടയം: നിര്‍ധനരായവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്ന ജില്ലാ ഭരണകൂടത്തിന്റെ സ്‌നേഹ വിരുന്ന് പദ്ധതിയ്ക്ക് പുതുവല്‍സര ദിനത്തില്‍ കലക്ടറേറ്റില്‍ തുടക്കമായി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്‌നേഹവിരുന്നിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മനുഷ്യത്തപരമായ സമീപനം ഏതാണെങ്കിലും അത് സര്‍ക്കാരിന്റെ മുഖത്തിനു ശോഭ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ഥ നിര്‍ധനരെ സഹായിക്കാനും നിര്‍ധനരായ എല്ലാവരെയും ഇതില്‍ ഉള്‍പ്പെടുത്താനും കഴിയണമെന്ന് മന്ത്രി പറഞ്ഞു.
പദ്ധതി കേരളത്തിന് മാതൃകയാവുകയും വ്യാപിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് മന്ത്രി സ്‌നേഹ വിരുന്നിന്റെ ലോഗോ പ്രകാശനം നടത്തുകയും സ്‌നേഹ വിരുന്നിന് മുന്നോടിയായി കേക്ക് മുറിച്ചു. കോട്ടയം നഗരത്തിലെ 26 ഹോട്ടലില്‍ നിന്നാണ് സൗജന്യ ഭക്ഷണം ലഭിക്കുക. ഒരു ഹോട്ടലില്‍ നിന്ന് അഞ്ചുപേര്‍ക്ക് ഒരു ദിവസം ഭക്ഷണം നല്‍കും. ആ രീതിയിലാണ് സ്‌നേഹ വിരുന്ന് ഒരുക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. നവജീവന്‍ മാനേജിങ് ട്രസ്റ്റി പി യു തോമസ് മുഖ്യാതിഥി ആയിരുന്നു. കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ ഡോ. പി ആര്‍ സോന, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, കലക്ടര്‍ യു വി ജോസ്, എഡിഎം മോന്‍സി പി അലക്‌സാണ്ടര്‍, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ടി എന്‍ പ്രതീഷ് സംസാരിച്ചു. ആര്‍ഡിഒമാരായ സി കെ പ്രകാശ്, കെ എസ് സാവിത്രി, ഫിലിപ്പ്കുട്ടി, എം ജി മധുസുദനന്‍ നായര്‍, മുഹമ്മദ് ഷെരീഫ് പങ്കെടുത്തു. കോട്ടയം ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കേരളാ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ ഘടകം എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
Next Story

RELATED STORIES

Share it