Pathanamthitta local

നിര്‍ധനരുടെ ജീവന്‍ സംരക്ഷിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

പത്തനംതിട്ട: അപൂര്‍വ്വ രോഗങ്ങള്‍ പിടിപ്പെടുന്ന നിര്‍ധനരുടെ ജീവന്‍ സംരക്ഷിക്കുന്നതിനും ചികിത്സ നടത്തുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍  പ്രതേ്യക പദ്ധതിക്ക് രൂപം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമല്ലാത്ത ജീവന്‍ രക്ഷാ മരുന്നുകള്‍ പുറത്തുനിന്നും വാങ്ങേണ്ടിവരുമ്പോള്‍ അതിന്റെ വില രോഗികള്‍ക്ക് നല്‍കാന്‍ ജില്ലാമെഡിക്കല്‍ ഓഫീസറുടെ അനുമതിയോടെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസറും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും നടപടി സ്വീകരിക്കേണ്ടതാണെന്ന് കമ്മീഷന്‍ അംഗം കെ  മോഹന്‍കുമാര്‍ നിര്‍ദ്ദേശിച്ചു.
ഹോര്‍മോണ്‍ കുറവിനും ഫിറ്റ്‌നെസിനുമുള്ള മരുന്ന് ജീവിതകാലം മുഴുവന്‍ കഴിക്കേണ്ടി വരുന്ന മലക്കര തലക്കോട്ട ഹൗസില്‍ എബി ജയിംസ് നല്‍കിയ പരാതിയിലാണ് നടപടി.  പ്രതിമാസം മരുന്നിന് 3000 രൂപ വേണം.  ജോലിയൊന്നുമില്ലാത്തതിനാല്‍ മരുന്ന് വാങ്ങാനുള്ള പണം കണ്ടെത്താനാവുന്നില്ല. കമ്മീഷന്‍ ആറന്‍മുള പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.  ചികില്‍സാ ധനസഹായം നല്‍കാന്‍ പ്രതേ്യക പദ്ധതികളൊന്നും നിലവിലില്ലെന്ന്                  സെക്രട്ടറി അറിയിച്ചു. വല്ലന പ്രാഥമികാരോഗ്യകേന്ദ്രം നല്‍കിയ റിപോര്‍ട്ടില്‍ അപസ്മാരത്തിന്റെ മരുന്ന് മാത്രം ആശുപത്രിയില്‍ ലഭ്യമാണെന്ന് പറയുന്നു.
Next Story

RELATED STORIES

Share it