നിര്‍ദേശം പാകിസ്താന്‍ തള്ളി; ആണവായുധ ശേഖരം കുറയ്ക്കണമെന്ന് പാകിസ്താനോട് യുഎസ്

വാഷിങ്ടണ്‍: ആണവായുധ ശേഖരം ക്രമാനുഗതമായി കുറച്ചു കൊണ്ടു വരണമെന്നു പാകിസ്താനോട് യുഎസ് നിര്‍ദേശിച്ചു. ആവശ്യം തള്ളിയ പാകിസ്താന്‍, ദക്ഷിണേഷ്യന്‍ മേഖലയില്‍ രാജ്യം നേരിടുന്ന സുരക്ഷ ആശങ്ക മനസ്സിലാക്കാനുള്ള മനസ്സ് യുഎസില്‍നിന്നു പ്രതീക്ഷിക്കുന്നതായി മറുപടി നല്‍കി.
റഷ്യ, യുഎസ് തുടങ്ങിയ വന്‍ ശക്തികള്‍ ആണവായുധ ശേഖരം പടിപടിയായി കുറയ്ക്കുന്നതു പോലെ യാഥാര്‍ഥ്യം മനസ്സിലാക്കി പാകിസ്താനും ആണവ നയത്തില്‍ മാറ്റം കൊണ്ടുവരണമെന്ന് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയാണ് അഭിപ്രായപ്പെട്ടത്. വാഷിങ്ടണില്‍ നടന്ന യുഎസ്-പാക് ഉന്നത തല നയതന്ത്ര ചര്‍ച്ചകളുടെ ഭാഗമായി നടന്ന സുരക്ഷാ ചര്‍ച്ചയിലാണ് ആണവ വിഷയം ഉയര്‍ന്നുവന്നത്.
അതിവേഗം വികസിക്കുന്ന ആണവശ്രേണിയാണ് പാകിസ്താന്റേത്. ആണവ സുരക്ഷ സമ്മേളനം പ്രസിഡന്റ് ബറാക് ഒബാമയുടെ അധ്യക്ഷതയില്‍ അടുത്ത മാസം ചേരാനിരിക്കെയാണ് ജോണ്‍ കെറിയുടെപരാമര്‍ശം. പാക് പ്രധാനമന്ത്രി ശരീഫും സമ്മേളനത്തില്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it