thrissur local

നിര്‍ത്തിയിട്ട ബസ്സിന് പിറകില്‍ മിനിലോറിയിടിച്ചു ; മൂന്ന് പേര്‍ക്ക് പരിക്ക്



കേച്ചേരി: ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയിട്ട ബസ്സിന് പിറകില്‍ നിയന്ത്രണം വിട്ട് മിനിലോറിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. ചൂണ്ടല്‍ ആശുപത്രി സ്റ്റോപ്പില്‍ ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. മിനിലോറി ഡ്രൈവര്‍ കൊല്ലം സ്വദേശി പ്ലാവിലാല്‍ വീട്ടില്‍ അയ്യപ്പന്‍ മകന്‍ മധു(25), എറവക്കാട് സ്വദേശി കാട്ടുകുടി പറമ്പില്‍ രാജന്‍ മകന്‍ രാജേഷ്(23), മുണ്ടൂരില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളി മിഥുന്‍ മോഹിത്(25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ബെസ്റ്റ് റെഡിമിക്‌സ് യൂനിറ്റിന്റേതാണ് മിനിലോറി. ചൂണ്ടല്‍ ഭാഗത്തു നിന്ന് മുണ്ടൂരിലേക്ക് പോകുന്നതിനിടെ തൊട്ടു മുന്നിലുള്ള സ്വകാര്യ ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയതിനെ തുടര്‍ന്നാണ് ലോറി നിയന്ത്രണം വിട്ട് ബസ്സിന്റെ പിറകില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍വശവും ബസ്സിന്റെ പിന്‍വശവും തകര്‍ന്നു. ലോറിയുടെ പിറകിലിടിച്ച് പാടൂക്കാട് സ്വദേശിയുടെ കാറിന്റെ മുന്‍വശവും ഭാഗിതമായി തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് തൃശൂര്‍-കുന്നംകുളം റൂട്ടില്‍ അരമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലിസ് സ്ഥലത്തെത്തിയാണ് തടസ്സം നീക്കി ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തില്‍ പരിക്കേറ്റ മൂവരേയും കേച്ചേരി ആക്ട് പ്രവര്‍ത്തകര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it