Flash News

നിര്‍ണായക രഹസ്യങ്ങള്‍ ചോര്‍ത്തിയ സൈനിക ഉദ്യോഗസ്ഥന്‍ പിടിയില്‍

നിര്‍ണായക രഹസ്യങ്ങള്‍ ചോര്‍ത്തിയ സൈനിക ഉദ്യോഗസ്ഥന്‍ പിടിയില്‍
X
ന്യൂഡല്‍ഹി: നിര്‍ണായക രഹസ്യങ്ങള്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ ഏജന്റുമാര്‍ക്കു കൈമാറിയ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ പിടിയില്‍. യുവതിയെന്ന വ്യാജേന ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഐഎസ്‌ഐ ഏജന്റുമാര്‍ക്കാണ് ഉദ്യോഗസ്ഥന്‍ വിവരങ്ങള്‍ നല്‍കിയത്.



ഡല്‍ഹിയിലെ വ്യോമസേനാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ മാര്‍വയാണ് പിടിയിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി മാസങ്ങളോളം ചാറ്റിങിലേര്‍പ്പെട്ട് ഉദ്യോഗസ്ഥന്റെ സ്‌നേഹവും വിശ്വാസവും പിടിച്ചുപറ്റുകയായിരുന്നു. യുവതിയുടെ ആവശ്യപ്രകാരം വാട്‌സ്ആപ്പിലൂടെയാണ് രേഖകള്‍ കൈമാറിയത്. സൈബര്‍, ശൂന്യാകാശ പദ്ധതികള്‍, വ്യോമസേനയുടെ സുപ്രധാന പദ്ധതികള്‍ എന്നിവയുടെ വിവരങ്ങളാണ് ഐഎസ്‌ഐ ഇത്തരത്തില്‍ ചോര്‍ത്തിയത്. രഹസ്യവിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി ആഴ്ചകള്‍ക്കു മുമ്പ് കണ്ടെത്തിയ വ്യോമസേന നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വ്യാഴാഴ്ച സെല്‍ഫോണുമായി എയര്‍ഫോഴ്‌സ് ആസ്ഥാനത്തേക്കു പോകവെയാണ് മാര്‍വയെ അറസ്റ്റ് ചെയ്തത്. എയര്‍ഫോഴ്‌സ് ആസ്ഥാനത്ത് മൊബൈല്‍ ഫോണിന് നിരോധനമുണ്ട്. മാര്‍വയെ കോടതി അഞ്ചു ദിവസത്തേക്ക് പോലിസ്  കസ്റ്റഡിയില്‍ വിട്ടു. ഔദ്യോഗിക രഹസ്യനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം മാര്‍വയ്‌ക്കെതിരേ കേസെടുത്തിട്ടുണ്ട്. മാര്‍വ പാക് ചാരശൃംഖലയുടെ ഭാഗമാണോ എന്ന കാര്യവും  പരിശോധിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it