നിര്‍ജീവമായ വഖ്ഫ് ബോര്‍ഡ് പിരിച്ചുവിടും: നജ്മ ഹെപ്തുല്ല

സ്വന്തം  പ്രതിനിധിന്യൂഡല്‍ഹി: ചുമതലകള്‍ നിര്‍വഹിക്കാത്ത സംസ്ഥാന വഖ്ഫ് ബോര്‍ഡുകളെ പിരിച്ചുവിടാന്‍ ശുപാര്‍ശ നല്‍കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി നജ്മ ഹെപ്തുല്ല. സംസ്ഥാന വഖ്ഫ് ബോര്‍ഡ് അധ്യക്ഷന്മാരുടേയും മുഖ്യ ഉദ്യോഗസ്ഥന്‍മാരുടേയും ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലുള്ള ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പുതിയ ബോര്‍ഡുകള്‍ രൂപീകരിക്കാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. വഖ്ഫ് അംഗവും മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എയുമായ ആരിഫ് അഖീല്‍ 500 കോടി രൂപ വിലയുള്ള 34 ഏക്കര്‍ വഖ്ഫ് ഭൂമി പിടിച്ചടക്കിയതായി യോഗത്തില്‍ സംസാരിച്ച മധ്യപ്രദേശ് വഖ്ഫ് ബോര്‍ഡ് അധ്യക്ഷന്‍ ഷൗക്കത്ത് മുഹമ്മദ് ഖാ ന്‍ ആരോപിച്ചു. പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ട മന്ത്രി താന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്നറിയിച്ചു. വഖ്ഫ് പിടിച്ചെടുത്തതിനെതിരെ പ്രതികരിക്കാന്‍ പല മാര്‍ഗങ്ങളുമുണ്ട്.  അതിലൊന്ന് ഗാന്ധിയന്‍ മാര്‍ഗവും രണ്ടാമത്തേത് നിയമത്തിന്റെ വഴിയുമാണ് നിങ്ങള്‍ക്കെന്തുകൊണ്ട് ഒരു ധര്‍ണ സംഘടിപ്പിച്ചുകൂടാ? നമ്മുടെ സമുദായത്തിന്റെ പൈതൃക സ്വത്തുക്കളാണിത്. ഒരാളുടെ അതിക്രമത്തിനെതിരേ നിങ്ങള്‍ ജനങ്ങളെ സംഘടിപ്പിക്കാത്തത് എന്തുകൊണ്ടാണ്? പൊതു സമൂഹത്തിന്റെ മുമ്പില്‍ ആരിഫ് അഖീലിന്റെ കറുത്ത മുഖം വെളിപ്പെടുത്തണമെന്നും അവര്‍ പ്രതിനിധികളോടാവശ്യപ്പെട്ടു. നിയമപരമായ നടപടികള്‍ ഫലം ചെയ്തില്ലെങ്കില്‍ ഗാന്ധിയന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ധര്‍ണയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്നും നജ്മ പ്രതിനിധികളെ അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കാത്ത ഉത്തര്‍പ്രദേശ്, ഡല്‍ഹി, അസം സംസ്ഥാനങ്ങളെ മന്ത്രി അപലപിച്ചു. വഖ്ഫ് കാര്യങ്ങളില്‍ താ ല്‍പര്യമില്ലാത്തവരും ഗൗരവമായെടുക്കാത്തവരുമാണവര്‍. ഒന്നിനും ആരോടും മറുപടി പറയാന്‍ ബാധ്യതയില്ലെന്നാണ് അവരുടെ നിലപാട്. തിരഞ്ഞെടുപ്പു വരുമ്പോള്‍ അതവര്‍ക്ക് മനസ്സിലാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ സംസ്ഥാനങ്ങളിലെ  മുഖ്യമന്ത്രിമാരോട് ഇത് സംബന്ധിച്ച് സംസാരിക്കുമെന്നും അവര്‍ അറിയിച്ചു. രാജ്യത്ത് ആകെ ആറ് ലക്ഷം ഏക്കര്‍ വഖ്ഫ് ഭൂമിയുണ്ടെന്നും ഇവ ന്യൂനപക്ഷ വിഭാഗത്തിന്റെ പരിശീലനങ്ങള്‍ക്ക് വേണ്ടി വികസിപ്പിച്ചെടുക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it