thrissur local

നിരോധിച്ച നോട്ടുശേഖരം കവരാന്‍ ശ്രമം : ഗുണ്ടാസംഘത്തിലെ ആറുപേര്‍ അറസ്റ്റില്‍



പുതുക്കാട്: നിരോധിച്ച നോട്ടുകളുമായി വന്ന് നടുറോഡില്‍ ഏറ്റുമുട്ടിയ ഗുണ്ടാസംഘത്തിലെ ആറ് പേരെ പുതുക്കാട് പോലിസ് അറസ്റ്റ് ചെയ്തു. എറണാകുളം എടവനക്കാട് സ്വദേശികളായ പൊങ്ങത്ര വീട്ടില്‍ ഷാജി, നികത്ത്തറ വീട്ടില്‍ രാധാകൃഷ്ണന്‍, ചെറായി  അറക്കല്‍ വീട്ടില്‍ ജിതിന്‍, തിരുവനന്തപുരം സ്വദേശി ബാബു, വാടാനപ്പള്ളി സ്വദേശി കിഴക്കേപുരയ്ക്കല്‍ ജെനീഷ്, പാലക്കാട് തൃത്താല മലയ്ക്കാട്ടിരി സ്വദേശി ഫൈസല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 78 ലക്ഷത്തി 82 ആയിരം രൂപയുടെ നോട്ടുകള്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. രണ്ടു സംഘങ്ങള്‍ സഞ്ചരിച്ചിരുന്ന കാറുകളും പോലിസ് പിടികൂടി. ഇന്നലെ വൈകീട്ട് നാലോടെ പുതുക്കാട്  പാഴായിയില്‍ വച്ചായിരുന്നു സംഭവം. പണവുമായി പോയിരുന്ന സംഘം സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാറില്‍ പാഴായി പടിഞ്ഞാട്ടും മുറിയില്‍ പണം കവരാനെത്തിയ സംഘം യാത്ര ചെയ്തിരുന്ന ഇന്‍ഡിക്ക കാര്‍ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടി കൂടിയപ്പോള്‍ വടിവാള്‍ വീശി ഇവരെ ഭയപ്പെടുത്തി. പണം അടങ്ങിയ പെട്ടിയുമായി  ഇന്‍ഡിക്ക കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലിസെത്തുമെന്ന’ഭയത്താല്‍ പണവും കാറും ഉപേക്ഷിച്ച് കവര്‍ച്ചാ സംഘം ഓടി രക്ഷപെട്ടു. ഈ സമയം സ്ഥലത്തെത്തിയ പോലിസ് പണപ്പെട്ടിയും കാറുകളും കസ്റ്റഡിയിലെടുത്തു. നോട്ട് കൈമാറ്റത്തിന്റെ ഇടനിലക്കാരാണ് ജെനീഷും ഫൈസലുമെന്ന് പോലിസ് പറഞ്ഞു. ആറാട്ടുപുഴയില്‍ എത്തിയാല്‍ പണംമാറ്റി നല്‍കാമെന്ന് അറിയിച്ചതിനുസരിച്ചാണ് സംഘം എത്തിയത്. ഇതിനിടെ ഇന്‍ഡിക്ക കാറും ബൈക്കുകളും പണം കൊണ്ടുവന്ന കാറിനെ പിന്‍തുടരുന്നതായി മനസ്സിലാക്കിയപ്പോള്‍ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. മനക്കൊടി സ്വദേശി നോജില്‍ നിന്നും വാടകക്കെടുത്ത കാറിലാണ് അക്രമി സംഘം സഞ്ചരിച്ചിരുന്നത്.
Next Story

RELATED STORIES

Share it