Flash News

നിരോധിച്ച നോട്ടുകള്‍ നിക്ഷേപിക്കാന്‍ ബാങ്കുകള്‍ക്ക് വീണ്ടും സമയം



ന്യൂഡല്‍ഹി: കൈവശമുള്ള നിരോധിക്കപ്പെട്ട 1000, 500 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്നതിന് ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫിസുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ വീണ്ടും സമയം അനുവദിച്ചു. ജൂലൈ 20നകം ഇത്തരം നോട്ടുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാനാണ് നിര്‍ദേശം. നേരത്തേ 2016 ഡിസംബര്‍ 31 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. പണം നിക്ഷേപിക്കുന്നതിന് നിബന്ധനകളും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കുകളും പോസ്റ്റ് ഓഫിസുകളും 2016 ഡിസംബര്‍ 30നുള്ളില്‍ സ്വീകരിച്ച നോട്ടുകള്‍ മാത്രമേ നിക്ഷേപിക്കാവൂ. എന്തുകൊണ്ട് ഈ നോട്ടുകള്‍ നേരത്തേ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാനായില്ലെന്നതു സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നല്‍കണം. 2016 നവംബര്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട്‌നിരോധനം നടപ്പാക്കിയത്.
Next Story

RELATED STORIES

Share it