palakkad local

നിരോധിച്ച ദാവീദിന്റെ സങ്കീര്‍ത്തനം വീണ്ടും പ്രസിദ്ധീകരിക്കുന്നു

പാലക്കാട്: പണ്ഡിറ്റ്  നെഹ്‌റുവിനെ മോശമായി ചിത്രീകരിച്ചുവെന്ന പരാതിയില്‍ 1994 ല്‍ നിരോധിച്ച പള്ളിക്കുന്നന്‍ രചിച്ച ദാവീദിന്റെ സങ്കീര്‍ത്തനം എന്ന കഥാസമാഹാരം ഇംഗ്ലീഷിലേയ്ക്കു മൊഴിമാറ്റം ചെയ്തു വീണ്ടും പ്രസിദ്ധീകരിക്കുന്നു. സാംസ് ഓഫ് ഡേവിഡ് എന്നതാണ് പരിഭാഷയുടെ പേര്. അമേരിയ്ക്കക്കാരിയായ ഡെബ്രജാന്‍സനാണു പരിഭാഷ നടത്തിയിരിക്കുന്നത്. പള്ളിക്കുന്നന്‍ രചിച്ച ദാവീദിന്റെ സങ്കീര്‍ത്തനം എന്ന കഥാസമാഹാരം 1986ലാണു പ്രസിദ്ധീകരിച്ചത്. പുസ്തകമിറങ്ങിയപ്പോള്‍ ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
അഭ്യന്തരം എന്ന സാങ്കല്‍പിക കഥയിലെ നായകനായ പണ്ഡിറ്റ്  നെഹ്‌റുവിനെ മോശമായി ചിത്രീകരിച്ചുവെന്ന പരാതിയില്‍ 1994 ഫെബ്രുവരി 9ന് പുസ്തകം നിരോധിക്കുകയായിരുന്നു.പുസ്തകം മാര്‍ച്ച് 12ാം തിയ്യതി അഞ്ചുമണിയ്ക്കു തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍വച്ചു പൊതുമരാമത്തു മന്ത്രി ജി.സുധാകരന്‍ പുസ്തകം ബാബു കുഴിമുറ്റത്തിന്  നല്‍കി പ്രകാശനം ചെയ്യും.
Next Story

RELATED STORIES

Share it