നിരോധനത്തിനിടെ ജപ്പാന്‍ അന്റാര്‍ട്ടിക്കില്‍ തിമിംഗലവേട്ട പുനരാരംഭിക്കുന്നു

ടോക്കിയോ: ഒരു വര്‍ഷക്കാലത്തെ ഇടവേളയ്ക്കുശേഷം അന്താരാഷ്ട്ര കോടതിയുടെ നിരോധനം നിലനില്‍ക്കെ ജപ്പാന്‍ അന്റാര്‍ട്ടിക്കില്‍ തിമിംഗലവേട്ട പുനരാരംഭിക്കുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് മാസം പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നതോടെയാണ് ജപ്പാന്‍ തിമിംഗലവേട്ട പുനരാരംഭിക്കുന്നതെന്ന് ജാപ്പനീസ് മല്‍സ്യബന്ധന ഏജന്‍സി അറിയിച്ചു.
ഓരോ വര്‍ഷവും വേട്ടയാടുന്ന മിന്‍കെ വിഭാഗത്തില്‍പ്പെട്ട തിമിംഗലങ്ങളുടെ എണ്ണം 300 ആക്കി കുറയ്ക്കുന്നതായിരിക്കും പുതിയ പദ്ധതിയെന്നും ജപ്പാന്‍ അറിയിച്ചു.
പദ്ധതിക്ക് ശാസ്ത്രീയമായി ന്യായീകരണങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര ആരോപണങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്. 1987ലാണ് ജപ്പാന്‍ തിമിംഗലവേട്ട ആരംഭിക്കുന്നത്. 2005 മുതല്‍ ജപ്പാന്‍ 3600ഓളം മിന്‍കെ തിമിംഗലങ്ങളെ വേട്ടയാടിയിരുന്നതായി കഴിഞ്ഞവര്‍ഷം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Next Story

RELATED STORIES

Share it