Flash News

നിരോധനം പൊട്ടാസ്യം ബ്രോമേറ്റിന് മാത്രം, ബ്രെഡ്ഡും ബണ്ണും ഇപ്പോഴും സുരക്ഷിതമല്ല

നിരോധനം പൊട്ടാസ്യം ബ്രോമേറ്റിന് മാത്രം, ബ്രെഡ്ഡും ബണ്ണും ഇപ്പോഴും സുരക്ഷിതമല്ല
X
pottasium-bromite

ന്യൂഡല്‍ഹി: ഭക്ഷ്യവസ്തുക്കളില്‍ പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കുന്നതിന് നിരോധനം വന്നുവെങ്കിലും അപകടകാരിയായ പൊടാസ്യം അയഡേറ്റിന്റെ ഉപയോഗം നിരോധിക്കാത്തത് ആശങ്കയുണര്‍ത്തുന്നു. ബ്രഡ്, ബണ്‍, ചിലതരം കേക്കുകള്‍ എന്നിവയില്‍ പൊടാസ്യം ബ്രോമേറ്റിന് പുറമേ പൊട്ടാസ്യം അയഡേറ്റും ഉപയോഗിക്കുന്നതായും ഇത് മാരകരോഗങ്ങള്‍ക്കിടയാക്കുന്നതായും പഠനങ്ങളില്‍ കണ്ടെത്തിയിട്ടും അപകടകാരിയായ ഈ രാസവസ്തു നിരോധിക്കാന്‍ ദേശീയഭക്ഷ്യസുരക്ഷാ അതോറിട്ടി തയ്യാറായിട്ടില്ല.
ബ്രെഡ്ഡിലും ബണ്ണിലും പൊട്ടാസ്യം ബ്രോമേറ്റിന്റെ സാന്നിധ്യത്തെക്കുറിച്ച് പഠനം നടത്തി വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയേണ്‍മെന്റും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. പൊട്ടാസ്യം ബ്രോമേറ്റ് പോലെത്തന്നെ അപകടകാരിയാണ് പൊട്ടാസ്യം അയഡേറ്റ് എന്നാണ് സിഎസ്ഇയുടെ നിലപാട്. പൊടാസ്യം അയഡേറ്റ് ഏറെവൈകാതെത്തന്നെ ഭക്ഷ്യവസ്തുക്കളില്‍ നിരോധിക്കും എന്നു പ്രതീക്ഷിക്കുന്നതായി സിഎസ് ഇ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ചന്ദ്രഭൂഷണ്‍ പറഞ്ഞു.
നിരോധിക്കപ്പെട്ട പൊട്ടാസ്യം ബ്രോമേറ്റ് കാന്‍സറിന് കാരണമാകുന്ന രാസവസ്തുവാണെങ്കില്‍ പൊട്ടാസ്യം അയഡൈഡിന്റെ ഉപയോഗം പലതരം തൈറോയ്ഡ് രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. ഇക്കാരണത്താല്‍ പല രാജ്യങ്ങളും വര്‍ഷങ്ങള്‍ക്കു മു്ന്‍പു തന്നെ ഈ രണ്ട് രാസവസ്തുക്കളും ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുള്ളതാണെങ്കിലും ഇന്ത്യയില്‍ ഏറെ വൈകിയാണ് പൊട്ടാസ്യം ബ്രോമേറ്റ് നിരോധനം ഇപ്പോള്‍ വന്നിട്ടുള്ളത്. ബഹുരാഷ്ട്രകമ്പനികളില്‍ നിന്നടക്കമുള്ള സമ്മര്‍ദഫലമായാണ് ഈ രണ്ടു രാസവസ്തുക്കളിലും നിരോധനമേര്‍പ്പെടുത്താന്‍ ഇന്ത്യയിലെ അധികൃതര്‍ മടിക്കുന്നതെന്ന ആരോപണവും ശക്തമാണ്.

[related]
Next Story

RELATED STORIES

Share it