നിരാഹാര സമരം നടത്തിവന്ന ഫലസ്തീനിയെ ഇസ്രായേല്‍ മോചിപ്പിച്ചു

തെല്‍അവീവ്: സായുധസംഘവുമായി ബന്ധമുണ്ടെന്നാരോപിച്ച് ഇസ്രായേല്‍ തുറുങ്കിലടച്ച ഫലസ്തീന്‍ പൗരന്‍ മുഹമ്മദ് അലനെ മോചിപ്പിച്ചു.
ഈ വര്‍ഷമാദ്യം 66 ദിവസം നിരാഹാരസമരത്തിലേര്‍പ്പെട്ട മുഹമ്മദ് അലന്‍ ഒരുവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം ഇസ്രായേലില്‍നിന്ന് വെസ്റ്റ്ബാങ്കിലേക്ക് മടങ്ങി. നിരാഹാരത്തെ തുടര്‍ന്ന് ആരോഗ്യനില മോശമായതോടെ ആഗസ്തില്‍ ഇസ്രായേല്‍ സുപ്രിംകോടതി അലന്റെ തടവുശിക്ഷ റദ്ദാക്കിയിരുന്നു. എന്നാല്‍ ആരോഗ്യനില മെച്ചെപ്പട്ടതോടെ വീണ്ടും അറസ്റ്റ് ചെയ്യുകയും ആറുമാസത്തെ തടവിനു വിധിക്കുകയും ചെയ്തു. ഇതോടെ അലന്‍ വീണ്ടും നിരാഹാരസമരം ആരംഭിക്കുകയായിരുന്നു.
തനിക്കെതിരേ കേസ് രേഖപ്പെടുത്താതെ തടവിലാക്കിയതിനെ ചോദ്യംചെയ്താണ് അലന്‍ നിരാഹാരസമരത്തിലേര്‍പ്പെട്ടത്. നിരാഹാരത്തെ തുടര്‍ന്ന് അലന് തലച്ചോറില്‍ അസുഖം ബാധിച്ചിരിക്കുകയാണ്.
തന്റെ മോചനം വിജയമാണെന്ന് വെസ്റ്റ്ബാങ്കിലെത്തിയ അലന്‍ മാധ്യമങ്ങളോടു പറഞ്ഞു.
Next Story

RELATED STORIES

Share it