wayanad local

നിരാഹാരസമരം മൂന്നുനാള്‍ പിന്നിട്ടു; പിന്തുണയേറുന്നു

സുല്‍ത്താന്‍ ബത്തേരി: വടക്കനാട്ടെ വീട്ടമ്മമാരുടെ അനിശ്ചികാല നിരഹാര സമരം മൂന്നാംദിനം പിന്നിട്ടു. സമരത്തിന് പിന്തുണയുമായി വിവിധ സംഘടനകള്‍ സമരപ്പന്തലിലെത്തി. അതേസമയം, നിരാഹാരമനുഷ്ഠിക്കുന്നവരുടെ ആരോഗ്യനില വഷളായിത്തുടങ്ങി.
വടക്കനാട് പ്രദേശത്ത് നിരന്തരം ഭീഷണി സൃഷ്ടിക്കുന്ന കാട്ടുകൊമ്പനെ പിടികൂടണമെന്നവാശ്യപ്പെട്ട് പ്രദേശവാസികളായ സ്ത്രീകള്‍ വന്യജീവിസങ്കേതം മേധാവിയുടെ കാര്യലയത്തിനു മുന്നിലാണ് സമരം നടത്തുന്നത്. വയനാട് ചെട്ടി സര്‍വീസ് സൊസൈറ്റി വനിതാ വിങ്, കെസിവൈഎം വടക്കനാട് യൂനിറ്റ്, വടക്കനാട് പ്രദേശത്തെ മറ്റു വീട്ടമ്മമാര്‍, ആം ആദ്മിപര്‍ട്ടി, ജില്ലാ കര്‍ഷക പ്രതിരോധസമിതി സമരത്തിന് പിന്തുണയറിയിച്ചു. വടക്കനാട് കൊമ്പനെ മയക്കുവെടി വച്ചുപിടികൂടാതെ പിന്നോട്ടില്ലന്ന നിലപാടിലാണ് സമരക്കാര്‍.
Next Story

RELATED STORIES

Share it