wayanad local

നിരവില്‍പ്പുഴയിലെത്തിയത് മാവോവാദി സോമനും സംഘവുമെന്ന് പോലിസ്‌

വെള്ളമുണ്ട: കഴിഞ്ഞ തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലായി നിരവില്‍പ്പുഴ കീച്ചേരിയിലെ വീടുകളിലെത്തി മാവോയിസ്റ്റ് ആശയപ്രചരണം നടത്തിയത് മാവോവാദി നേതാവ് സോമനും സംഘവുമാണെന്ന് പോലിസ് സ്ഥിരീകരിച്ചു. പട്ടാളവേഷമണിഞ്ഞ് സായുധരായി എത്തിയ സംഘത്തില്‍ സോമന് പുറമെ കോട്ടരവി, ജിഷ എന്ന യുവതിയുമുണ്ടായിരുന്നതായാണ് പോലിസ് കണ്ടെത്തിയത്. നിരവില്‍പ്പുഴ കീച്ചേരി പൊയില്‍ വീട്ടില്‍ രജിത്, കാപ്പുംകുന്നില്‍ സുബീഷ് എന്നിവരുടെ വീടുകളിലാണ് ഞായറാഴ്ചയും തിങ്കളാഴ്ചയും മൂന്നംഗ മാവോസംഘമെത്തിയത്. രാത്രി ഏഴോടെയാണ് സംഘം വീടുകളിലെത്തിയത്. പത്തിന് ശേഷമാണ് വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുകയും ശേഖരിക്കുകയും ചെയ്ത ശേഷം സംഘം തൊട്ടുത്ത കുഞ്ഞോം കാട്ടിലേക്ക് മറഞ്ഞത്.മാവോവാദി നേതാവ് രൂപേഷ് പോലിസ് പിടിയിലായതിന് ശേഷം ആദ്യമായാണ് തൊണ്ടര്‍നാട് പ്രദേശത്ത് മാവോവാദി സംഘം തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ വീടുകളിലെത്തുന്നത്. മാനന്തവാടി ഡിവൈഎസ്പി കെ ജെ ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തുകയും തണ്ടര്‍ ബോള്‍ട്ടുള്‍പ്പെടെ കാട്ടില്‍ തിരച്ചില്‍ നടത്തുകയും ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it