Kollam Local

നിരവധി കേസ്സുകളിലെ പ്രതി കഞ്ചാവുമായി പിടിയില്‍



കൊട്ടിയം: നിരവധി മോഷണ കേസ്സുകളിലും അടിപിടി കേസ്സുകളിലും കഞ്ചാവ് കേസ്സുകളിലും പ്രതിയായ യുവാവ് പിടിയില്‍. ഇരവിപുരം വാളത്തുംഗല്‍ ചിറവയല്‍ പെരുമന തൊടിയില്‍ വീട്ടില്‍ നൗഷാദി(42)നെ ആണ് കൊട്ടിയം പോലിസ് അറസ്റ്റു ചെയ്തതത്.കൊട്ടിയം ജങ്ഷനു സമീപം കഞ്ചാവ് കൈമാറാനായി കാത്തുനില്‍ക്കുകയായിരുന്ന നൗഷാദിനെ കൊട്ടിയം എസ്‌ഐ രതീഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഒരു കിലോ കഞ്ചാവുമായി സാഹസികമായി കീഴടക്കുകയായിരുന്നു. ഇയാളോടൊപ്പം ഉണ്ടായിരുന്ന സഹായിയായ സബീര്‍ പോലിസിനെ വെട്ടിച്ചു രക്ഷപ്പെട്ടു.നിരവധി മോഷണ കേസ്സുകളിലും അടിപിടി കേസ്സുകളിലും കഞ്ചാവ് കേസ്സുകളിലും പ്രതിയാണ് നൗഷാദ്. കൂടാതെ കൊല്ലം ഈസ്റ്റ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന ഫത്തഹുദ്ദീന്‍ കൊലക്കേസ്സിലും ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂടാതെ ഇരവിപുരം പോലിസ് സ്‌റ്റേഷനില്‍ ഇയാളെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റു ചെയ്തു ജയിലിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ ജാമ്യത്തില്‍ കഴിഞ്ഞു വരികയാണ്. ഇയാളുടെ പേരില്‍ കൊല്ലം എക്‌സൈസ് ഓഫിസില്‍ പത്തോളം കഞ്ചാവ് കേസ്സുകളും ചാത്തന്നൂര്‍ എക്‌സൈസ് ഓഫിസില്‍ മൂന്ന് കേസ്സുകളും കൂടാതെ പലയിടങ്ങളിലായി നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും ഹോള്‍സെയില്‍ ആയി കഞ്ചാവ് ശേഖരിച്ച് കേരളത്തിലേക്ക് കടത്തി കൊണ്ടു വരുകയാണ് ഇയാളുടെ പ്രധാന രീതി. ട്രെയിന്‍ മാര്‍ഗ്ഗം ആണ് കൂടുതല്‍ വിനിയോഗിക്കുന്നത്. കടത്തികൊണ്ടു വരുന്നവ ചാക്കുകളിലാക്കി മാറ്റി ലഗേജുകള്‍ക്കൊപ്പം വച്ചിട്ട് യാത്രചെയ്ത് ലക്ഷ്യം സ്ഥാനത്ത് എത്തുമ്പേള്‍ ലഗേജ് എടുത്ത് കൊണ്ടു ഇറങ്ങുന്നതാണ് രീതി. കൂടാതെ നൗഷാദിന്റെ സഹായികള്‍ കഞ്ചാവ് വനാതിര്‍ത്തി വഴി കാല്‍നടയായി കൊണ്ടുവന്നു ചെക്ക് പോസ്റ്റിനു സമീപമുള്ള അതിര്‍ത്തികളില്‍ എത്തിക്കുകയും അവിടെ നിന്നും ബൈക്കില്‍ കടത്തുകയുമാണ് മറ്റൊരു രീതി. സ്‌കൂള്‍, കോളജ്, പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ചില്ലറ കച്ചവടം നടത്തുന്ന കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിക്കുന്നതില്‍ പ്രധാനിയാണ് ഇയാള്‍. കൊല്ലം എക്‌സൈസ് സംഘം ഇയാളെ കഞ്ചാവുമായി പിടിച്ച സമയം എക്‌സൈസ് ഉദ്യോഗസ്ഥരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്സിലും പ്രതിയാണ് ഇയാള്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചാത്തന്നൂര്‍ എസിപിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊട്ടിയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍  അജയനാഥിന്റെ നിര്‍ദ്ദേശപ്രകാരം കൊട്ടിയം എസ്‌ഐ ആര്‍ രതീഷ്, എഎസ്‌ഐ അഷ്‌റഫ്, എഎസ്‌ഐ സുന്ദരേശന്‍, എസ്‌സിപിഒമാരായ അജയന്‍, ഗോപകുമാര്‍, സത്യരാജ്, കലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it