Flash News

നിരപരാധിയായ യുവാവിനെ തീവ്രവാദിയായി ചിത്രീകരിക്കാന്‍ ശ്രമം എസ്എഫ്‌ഐ നേതാവിനെതിരേ എസ്പിക്ക് പരാതി

നിരപരാധിയായ യുവാവിനെ തീവ്രവാദിയായി ചിത്രീകരിക്കാന്‍ ശ്രമം എസ്എഫ്‌ഐ നേതാവിനെതിരേ എസ്പിക്ക് പരാതി
X
പത്തനംതിട്ട: നിരപരാധിയായ യുവാവിനെ തീവ്രവാദിയായി ചിത്രീകരിച്ച് പ്രചാരണം നടത്തിയ എസ്എഫ്‌ഐ നേതാവിനെതിരേ എസ്പിക്ക് പരാതി. കോട്ടമുകള്‍ സ്വദേശിയായ എസ്എഫ്‌ഐ അടൂര്‍ ഏരിയാ സെക്രട്ടറിയും ഡിവൈഎഫ്‌ഐ പറക്കോട് മേഖലാ ട്രഷററുമായ അഫ്‌സല്‍ ബദറിനെതിരേയാണ് പരാതി. പറക്കോട് റഫീഖ് മന്‍സിലില്‍ റഫീഖാണ് പരാതിക്കാരന്‍. സംഭവത്തേക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ അടൂര്‍ ഡിവൈഎസ്പിയെ എസ്പി ചുമതലപ്പെടുത്തി.



കഴിഞ്ഞദിവസം അടൂരില്‍ ഷഫീഖ് എന്ന യുവാവിന്റെ വീട്ടില്‍ നിന്നും ആയുധങ്ങള്‍ പിടികൂടിയിരുന്നു. ഈ സംഭവത്തിന്റെ പേരിലാണ് ഇയാളുടെ സഹോദരനായ റഫീഖിനെതിരേ ഫേസ്ബുക്കിലൂടെയാണ് തീവ്രവാദി മുദ്രചാര്‍ത്തി പ്രചാരണം നടത്തിയത്. കുടുംബവുമായി മറ്റൊരു വീട്ടില്‍ താമസിക്കുന്ന റഫീക്കിനെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. അഫ്‌സല്‍ പ്രചരിപ്പിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്. അടൂരില്‍ വ്യാപാരസ്ഥാപനം നടത്തിവരുന്ന തനിക്കെതിരേ നടത്തിയ അപമാനകരമായ പരാമര്‍ശങ്ങള്‍ മാനഹാനി ഉണ്ടാക്കിയതായും കച്ചവടത്തെ ബാധിക്കുമെന്നും പരാതിയിലുണ്ട്.
Next Story

RELATED STORIES

Share it