Flash News

നിരപരാധികളെ വിട്ടാല്‍ കീഴടങ്ങാം : ഭീം ആര്‍മി സ്ഥാപകന്‍



ജലന്ധര്‍: 37 നിരപരാധികളായ ദലിതുകളെ ജാമ്യത്തില്‍ വിട്ടയക്കുന്നുവെങ്കില്‍ കീഴടങ്ങാന്‍ താന്‍ സന്നദ്ധനാണെന്ന് ഒളിവില്‍ കഴിയുന്ന ഭീം ആര്‍മി സ്ഥാപകന്‍ ചന്ദ്രശേഖര്‍. സഹാറന്‍പുര്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് അദ്ദേഹം ഒളിവില്‍ പോയത്.സഹാറന്‍പുര്‍ സംഘര്‍ഷത്തിലെ യഥാര്‍ഥ കുറ്റവാളികളെ യുപി സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുന്നില്ലെന്നും പകരം നിരപരാധികളെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ ദലിതുകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചു. ദലിത് പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പോലിസിലും ഭരണത്തിലും മുഖ്യമന്ത്രിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു-അദ്ദേഹം പറഞ്ഞു.പഞ്ചാബിലെ ഒളിത്താവളത്തില്‍ നിന്ന് വാര്‍ത്താ ഏജന്‍സിക്കനുവദിച്ച അഭിമുഖത്തിലാണ് ചന്ദ്രശേഖര്‍ ഇക്കാര്യം പറഞ്ഞത്.സഹാറന്‍പുരിലെ ഷാബിര്‍പൂര്‍ ഗ്രാമത്തില്‍ ഠാക്കൂറുകളും ദലിതുകളും തമ്മില്‍ മെയ് അഞ്ചിനുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ടാണ് ഭീം ആദ്മി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത്. ചന്ദ്രശേഖറെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 12,000 രൂപ പാരിതോഷികം നല്‍കുമെന്ന് യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സഹാറന്‍പുരില്‍ ഠാക്കൂര്‍മാരുടെ ഘോഷയാത്രയില്‍ ഇടപെട്ടാല്‍ ദലിതുകളെ വെടിവച്ചു കൊല്ലുമെന്ന ഭീഷണി നേരിട്ടിരുന്നതായി ചന്ദ്രശേഖര്‍ അറിയിച്ചു. ഇക്കാര്യം പോലിസിനെ അറിയിച്ചപ്പോള്‍ ദലിതുകള്‍ ഘോഷയാത്രയ്ക്ക് എതിരാണെന്ന അഭ്യൂഹം പരന്നു. അധികം വൈകാതെ യുവാവിനെ ദലിതുകള്‍ വധിച്ചുവെന്ന അഭ്യൂഹവും പരന്നു. ദലിത് വിഭാഗക്കാരുടെ വീടുകള്‍ ഠാക്കൂര്‍ വിഭാഗക്കാര്‍ കത്തിച്ചതായും ചന്ദ്രശേഖര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it