kannur local

നിരത്തുകളെ നിശ്ചലമാക്കി എസ്ഡിപിഐ പ്രതിഷേധം

കണ്ണൂര്‍: ഇന്ധനവില വര്‍ധനവിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി കൊള്ളയ്ക്കുമെതിരേ എസ്ഡിപിഐ നടത്തിയ റോഡ് നിശ്ചലമാക്കല്‍ സമരത്തിന് ജനകീയപിന്തുണ. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിര്‍ണായധികാരം കോര്‍പറേറ്റുകളില്‍നിന്ന് തിരിച്ചുപിടിക്കുക, എക്‌സൈസ് തീരുവ കുറയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ രാവിലെ 9.30 മുതല്‍ 10 മിനുട്ട് നേരം റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധിച്ചത്.
തളിപ്പറമ്പ്, പഴയങ്ങാടി, പുതിയതെരു, കണ്ണൂര്‍ കാല്‍ടെക്‌സ്, മുഴപ്പിലങ്ങാട്, തലശ്ശേരി, മട്ടന്നൂര്‍, കൂത്തുപറമ്പ്, ഇരിട്ടി, 19ാം മൈല്‍ എന്നിവിടങ്ങളിലാണ് പ്രതിഷേധസമരം അരങ്ങേറിയത്. പ്രതിഷേധിക്കാനുള്ള അവസരം യാത്രക്കാരും ഉപയോഗപ്പെടുത്തിയതോടെ റോഡുകളില്‍ അല്‍പനേരം ഗതാഗതം സ്തംഭിച്ചു.
കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ സമരം കാല്‍ടെക്‌സ് ജങ്ഷനില്‍ ജില്ലാ ഖജാഞ്ചി എ ഫൈസല്‍, ജില്ലാ കമ്മിറ്റിയംഗം എ ആസാദ്, മണ്ഡലം പ്രസിഡന്റ് ബി ശംസുദ്ദീന്‍ മൗലവി, സെക്രട്ടറി പി കെ ഇക്ബാല്‍, ആഷിഖ് അമീന്‍ നേതൃത്വം നല്‍കി. അഴീക്കോട് മണ്ഡലം കമ്മിറ്റി പുതിയതെരുവില്‍ നടത്തിയ സമരത്തിന് സംസ്ഥാന സമിതിയംഗം കെ കെ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, മണ്ഡലം പ്രസിഡന്റ് എ പി മുസ്തഫ, സെക്രട്ടറി അബ്ദുല്ല മന്ന നേതൃത്വം നല്‍കി.
ധര്‍മടം മണ്ഡലം കമ്മിറ്റി മുഴപ്പിലങ്ങാട്ട് നടത്തിയ സമരത്തിനു മണ്ഡലം പ്രസിഡന്റ് മുസ്തഫ കൂടക്കടവ്, ഷംസീര്‍ ചാല, പി ബി മൂസക്കുട്ടി നേതൃത്വം നല്‍കി. കൂത്തുപറമ്പ് മണ്ഡലം സമരത്തിനു മണ്ഡലം പ്രസിഡന്റ് കെ ഇബ്രാഹീം, സെക്രട്ടറി മുഹമ്മദലി, ഹാറൂണ്‍ കടവത്തൂര്‍, പേരാവൂര്‍ മണ്ഡലത്തില്‍ പ്രസിഡന്റ് എസ് നൂറുദ്ദീന്‍, സെക്രട്ടറി അശ്‌റഫ്, അബ്ദുല്ല, റയീസ് ഇരിട്ടി എന്നിവരും നേതൃത്വം നല്‍കി.
മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ റോഡ് നിശ്ചല സമരത്തിനു പ്രസിഡന്റ് വി സി റസാഖ്, മുനീര്‍ ശിവപുരം, തളിപ്പറമ്പ് മണ്ഡലത്തില്‍ എസ്ഡിടിയു ജില്ലാ പ്രസിഡന്റ് എസ് പി മുഹമ്മദലി, മണ്ഡലം പ്രസിഡന്റ് ഇബ്രാഹീം തിരുവട്ടൂര്‍, സെക്രട്ടറി സി ഇര്‍ഷാദ്, മുഹമ്മദലി എന്നിവരും തലശ്ശേരിയില്‍ മണ്ഡലം പ്രസിഡന്റ് അഡ്വ. കെ സി ഷബീര്‍, സെക്രട്ടറി നൗഷാദ് ബംഗ്ല എന്നിവരും കല്യാശ്ശേരി മണ്ഡലത്തിലെ പഴയങ്ങാടിയില്‍ പ്രസിഡന്റ് സുബൈര്‍ മടക്കര, സെക്രട്ടറി അസ്ഹദ് മാട്ടൂല്‍ എന്നിവരും നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it