Pathanamthitta local

നിരണം സെന്റ്‌മേരീസ് സ്‌കൂള്‍ ശതാബ്ദി ആഘോഷം നാളെ

തിരുവല്ല: നിരണം സെന്റ് മേരീസ് വിദ്യാലയത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ നടക്കുമെന്ന്് സ്‌കൂള്‍ മാനേജര്‍ കെ ഫിലിപ്പ് വര്‍ഗീസ് അറിയിച്ചു.
1918ല്‍ സ്ഥാപിതമായ ഇംഗ്ലീഷ് സ്‌കൂള്‍ എന്നറിയപ്പെട്ടിരുന്ന മിഡില്‍ സ്‌കൂള്‍ 1948ല്‍ ഹൈസ്‌കൂളായും, 2014ല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളായും ഉയര്‍ത്തപ്പെട്ട ഈ വിദ്യാലയം ഇന്ന് ശതാബ്ദിയുടെ നിറവിലാണ്.
ബാസ്‌ക്കറ്റ് ബോളിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന നിരണം സെന്റ് മേരീസ് സ്‌കൂളിന് സംസ്ഥാന ബാസ്‌ക്കറ്റ് ബോള്‍ മല്‍സരത്തിനും വേദിയാകാന്‍ അവസരം ലഭിച്ചിടുണ്ട്. നാനൂറിലധികം വിദ്യാര്‍ഥികളാണ് ഇവിടെ പഠിച്ചു വരുന്നത്.
നാളെ ഉച്ചക്ക് 2.30 ന് വിവിധ കലാപരിപാടികളോടെ തുടക്കം കുറിക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. പ്രസിഡന്റ് ഫാ. ജിജി വര്‍ഗീസ് അധ്യക്ഷത വഹിക്കും. പുതുതായി നിര്‍മ്മിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി മാത്യു ടി തോമസും, പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ ഉദ്ഘാടനം മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലിത്തായും നിര്‍വ്വഹിക്കും.
പത്മഭൂഷണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തും. തന്ത്രി മുഖ്യന്‍ ബ്രഹ്മശ്രീ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് ശതാബ്ദി സന്ദേശം നല്‍കും.  ആന്റാ ആന്റണി എം പി മുഖ്യ പ്രഭാഷണം നടത്തും.മല്ലപ്പള്ളി: ഭവന നിര്‍മാണത്തിനും കാര്‍ഷിക മേഖലയ്ക്കുംമുന്‍ഗണന നല്‍കി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചാത്തിന്റെ 2018-19ലെ ബജറ്റ് വൈസ് പ്രസിഡന്റ് കുഞ്ഞുകോശിപോള്‍ അവതരിപ്പിച്ചു. 21.64 കോടി രൂപ വരവും 21.27 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
പിഎംഎവൈ ഭവന നിര്‍മാണ പദ്ധതിയ്ക്ക് ആറ് കോടി രൂപയും ലൈഫ് പാര്‍പ്പിട പദ്ധതിക്ക് 78 ലക്ഷം രൂപയും വകയിരുത്തി.  നീര്‍ച്ചാലുകളുടെ  മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും പുനരുദ്ധാരണത്തിനുമായി 21 ലക്ഷം രൂപയും നെല്‍കൃഷിക്കായി 7.5 ലക്ഷവും ബജറ്റില്‍ നിര്‍ദ്ദേശിച്ചു. പാലിയേറ്റീവ് കെയര്‍ യൂനിറ്റിന് ആറ് ലക്ഷം, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി 10 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി.
ബ്ലോക്ക് പരിധിയിലെ 20 ഹൈസ്‌ക്കൂളുകളിലെ ‘കൗമാരത്തിന് കരുതല്‍’ പദ്ധതിക്ക് 12 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്.  പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിനായി 10 ലക്ഷം രൂപ നല്‍കും.  വനിതകള്‍ക്ക് ഓട്ടോറിക്ഷ നല്‍കുന്ന ‘ഷീ ഓട്ടോ’ പദ്ധതിക്ക് ആറ് ലക്ഷം രൂപ അനുവദിക്കും. ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ മഴമാപിനി സ്ഥാപിക്കുന്നതിന് ഒരു ലക്ഷം രൂപ മാറ്റിവച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ ഉണ്ണികൃഷ്ണന്‍ നടുവിലേമുറി, മനുഭായിമോഹന്‍  അംഗങ്ങളായ എസ് ശ്രീലേഖ, മിനു സാജന്‍, കെ സതീശ്, ബിനുജോസഫ്, കോശി പി സഖറിയ കെ ദിനേശ്, സി കെ ലതാകുമാരി, ഷിനി കെ പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റജി ശാമുവേല്‍, റജി ചാക്കോ,  എലിസബത്ത് മാത്യൂ, ലിയാഖത്ത് അലിക്കുഞ്ഞ്, എം എസ് സുജാത, റ്റി ഐ ഷാഹിദാ ബീവി, സെക്രട്ടറി ഗീത കെ രാജന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it