Pathanamthitta local

നിരണം രാജന്‍ 24 മണിക്കൂര്‍ കഥാപ്രസംഗം അവതരിപ്പിക്കും

പത്തനംതിട്ട: വിഷ്വല്‍ കഥാപ്രസംഗ രംഗത്തു ശ്രദ്ധേയനായ നിരണം രാജന്‍ 23നു രാത്രി ഏഴുമുതല്‍ 24 മണിക്കൂര്‍ നീളുന്ന കഥാപ്രസംഗം അവതരിപ്പിക്കും. ലോകചരിത്രത്തില്‍ ഒരു കാഥികന്‍ തുടര്‍ച്ചയായ 24 മണിക്കൂര്‍ കഥാപ്രസംഗം അവതരിപ്പിക്കുന്നത് ഇതാദ്യമായിട്ടാണ്. യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം നിയന്ത്രിക്കുന്ന ഏഷ്യന്‍ റെക്കോര്‍ഡിലേക്കാണ് നിരണം രാജന്റെ തുടര്‍ച്ചയായ കഥാപ്രസംഗം. നാല് കഥകള്‍ 24 മണിക്കൂര്‍ കൊണ്ട് അവതരിപ്പിക്കുമെന്ന് നിരണം രാജന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ചെറായി ബീച്ച് റോഡിലെ വലിയവീട്ടില്‍കുന്ന്  ഗ്രൗണ്ടില്‍ ഹരിതോത്സവം  ചെറായി ഫെസ്റ്റ് 2017’ നോടനുബന്ധിച്ച് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് എന്നിവയാണ് പരിപാടിയുടെ സംഘാടകരായി എത്തിയിരിക്കുന്നത്. ലോകസമാധാനം, പരിസ്ഥിതി മലിനീകരണം, രാജ്യസ്‌നേഹം, ചിട്ടയായ ജീവിതം, സ്വഭാവശുദ്ധി, സമയത്തിന്റെ മൂല്യം, അമിതമദ്യപാനം, വായനാശീലം തുടങ്ങിയവയില്‍ ജനങ്ങളെ ബോധവത്കരിക്കുകയാണ് തന്റെ നാല് കഥകളിലൂടെയും ലക്ഷ്യമിടുന്നതെന്ന് നിരണം രാജന്‍ പറഞ്ഞു. 24 മണിക്കൂറും ഓര്‍ക്കസ്ട്രകളും സജീവമായിരിക്കും.
Next Story

RELATED STORIES

Share it