നിരഞ്ജന്‍കുമാറിന്റെ മൃതദേഹം സംസ്‌കരിച്ചു

മണ്ണാര്‍ക്കാട്: പത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍കുമാറിന്റെ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. എളമ്പുളാശ്ശേരിയിലെ തറവാട്ട് വളപ്പിലെ കുടുംബ കല്ലറയിലാണ് മൃതദേഹം സംസ്‌കരിച്ചത്.
ഇന്നലെ രാവിലെ എളമ്പുളാശ്ശേരി കെഎം യുപി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹം ഉച്ചയ്ക്ക് 12 ഓടെ കളരിക്കല്‍ തറവാട്ടിലെത്തിച്ചു.12.30 ഓടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എം ബി രാജേഷ് എംപി, എംഎല്‍എമാരായ എം ഹംസ, സി പി മുഹമ്മദ്, എന്‍ ഷംസുദ്ദീന്‍, ഷാഫിപറമ്പില്‍, ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, ഒറ്റപ്പാലം സബ് കലക്ടര്‍ പി ബി നൂഹ്, ജില്ലാ സൈനിക ഓഫിസര്‍ വി കെ കുട്ടന്‍, അസി. ഓഫിസര്‍ ജോസ് ടോംസ്, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, ചലച്ചിത്രതാരം സുരേഷ് ഗോപി, സംവിധായകന്‍ മേജര്‍ രവി തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it