നിരക്കുകള്‍ തോന്നിയപോലെ; അക്ഷയ സെന്ററുകളില്‍ ചൂഷണം

കുഞ്ഞബ്ദുല്ല   വാളൂര്‍
പേരാമ്പ്ര: അക്ഷയ സെന്ററുകളില്‍ നിന്നു പൊതുജനങ്ങള്‍ക്ക് ലഭ്യമാവുന്ന സര്‍ട്ടിഫിക്കറ്റുക ള്‍ക്കും മറ്റു സേവനങ്ങള്‍ക്കും ഈടാക്കുന്ന ചാര്‍ജിന് സര്‍ക്കാര്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാത്ത സാഹചര്യത്തില്‍ ഗുണഭോക്താക്കളോട് തോന്നിയപോലെ പണം ഈടാക്കുന്നു.
പൊതുജനങ്ങള്‍ക്ക് സൗകര്യത്തിനു വേണ്ടി ഒരുക്കിയ അക്ഷയ സെന്ററുകള്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പിടിച്ചുപറി കേന്ദ്രമായി മാറിയിട്ടുണ്ട്. വില്ലേജ് ഓഫിസ് ഉള്‍പ്പെടെയുള്ള ഓഫിസുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി സാധാരണക്കാരന്‍ തന്റെ ആവശ്യവുമായി എത്തിയാല്‍ ഇതെല്ലാം അക്ഷയ വഴിയെ കിട്ടുകയുള്ളൂ എന്നാണ് നിര്‍ദേശം. ഇതോടെ, മറ്റു മാര്‍ഗമൊന്നുമില്ലാതെ അക്ഷയ സെ ന്ററില്‍ നിന്ന് അവര്‍ ആവശ്യപ്പെടുന്ന പണം നല്‍കി കാര്യങ്ങള്‍ ചെയ്യിപ്പിക്കുന്ന തരത്തിലേക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ മാറി. പല അക്ഷയ സെന്ററുകളും സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നു മാത്രം ലഭിക്കേണ്ട സേവനങ്ങള്‍ക്ക് തോന്നിയപോലെ പണം ഈടാക്കുന്നതായി ബന്ധപ്പെട്ട ജില്ലാ കലക്ടര്‍ക്കും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും ബോധ്യപ്പെട്ടിട്ടും അക്ഷയ സെന്ററുകള്‍ക്ക് വാങ്ങാവുന്ന ചാര്‍ജ് സംബന്ധിച്ചു വ്യക്തമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാത്തത് നടപടിയെടുക്കുന്നതിന് തടസ്സമാവുന്നു.
ജില്ലയിലെ ചില അക്ഷയ സെന്ററുകളില്‍ പുറത്ത് തൂക്കിയ ബോര്‍ഡില്‍ കാണപ്പെട്ട ഒരു സംഭവം ഇങ്ങനെയാണ്: നികുതി ഒടുക്കാന്‍ കാലതാമസം നേരിട്ട വസ്തുവിന്റെ ഭൂനികുതി അടച്ചു കൊടുക്കുന്നുവെന്ന്. ഇത്തരത്തിലുള്ള സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ലെന്നിരിക്കെ, വസ്തുതയന്വേഷിക്കാന്‍ സെന്ററില്‍ ചെന്നപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരമാണ് ലഭിച്ചത്. കാലതാമസം നേരിട്ടതും വൈകിയതുമായ നികുതി ഒടുക്കാന്‍ താലൂക്ക് ഓഫിസില്‍ മാത്രം ലഭിക്കുന്ന സേവനത്തിന് ഇത്തരം അക്ഷയ സെന്ററുകളിലൂടെ ജനങ്ങളില്‍ നിന്നു പതിനായിരങ്ങളാണ് പിഴിയുന്നത്.
പല അക്ഷയ സെന്ററുകളിലെയും ജീവനക്കാര്‍ സര്‍ക്കാര്‍ ഓഫിസിനെപ്പോലും വെല്ലുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അക്ഷയ സെന്ററില്‍ ചെയ്യുന്ന കാര്യങ്ങളില്‍ 95 ശതമാനം കാര്യങ്ങളും സാമാന്യം ഇന്റര്‍നെറ്റ് പരിജ്ഞാനമുള്ള ആര്‍ക്കും സ്വന്തം കംപ്യൂട്ടര്‍ / സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ചെയ്യാവുന്നതേയുള്ളൂ.  ആവശ്യമെങ്കില്‍ മാത്രം അക്ഷയ സെന്ററുകളെ സമീപിച്ചാല്‍ മതിയാവുമെന്നു പൊതുജനത്തെ ബോസര്‍ക്കാര്‍ ധ്യപ്പെടുത്തി കൊടുക്കണം.
Next Story

RELATED STORIES

Share it