നിയാസ് ഭീഷണിപ്പെടുത്തി; മാതാപിതാക്കളറിയാതെ കൊല നടക്കില്ലെന്ന് നീനു

കോട്ടയം: കെവിന്റെ ഭാര്യയായിത്തന്നെ ജീവിക്കുമെന്നും തന്റെ മാതാപിതാക്കളുടെ അറിവോടെയാണ് കെവിനെ കൊന്നതെന്നും വധു നീനു. തന്റെ മാതാപിതാക്കള്‍ക്കൊപ്പം ഇനി പോവില്ലെന്നും നീനു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കെവിന്റെ കൊലപാതകത്തില്‍ പിടിയിലായ നിയാസ് തന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കെവിന്റെ സാമ്പത്തികസ്ഥിതി മോശമായതിനാലാണ് ബന്ധത്തില്‍നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിരുന്നത്. പ്രണയം വീട്ടില്‍ അറിയിച്ചപ്പോള്‍ കെവിന്റെ സാമ്പത്തികസ്ഥിതി ചൂണ്ടിക്കാട്ടി ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്ന് പലതവണ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.  ഇപ്പോള്‍ പിടിയിലായ നിയാസും മറ്റ് ബന്ധുക്കളും ബന്ധമൊഴിയണമെന്ന് ആവശ്യപ്പെട്ടു. വിവാഹത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ വെട്ടിക്കൊല്ലുമെന്നും ഒരുമിച്ചു ജീവിക്കാന്‍ അനുവദിക്കില്ലെന്നും നിയാസ് ഭീഷണിപ്പെടുത്തി. തന്റെ അച്ഛനും അമ്മയും അറിയാതെ നിയാസും ഷാനുവും കൊലപാതകം എങ്ങനെ ചെയ്യുമെന്നും നീനു ചോദിക്കുന്നു.
കെവിനെ അന്വേഷിച്ച് തന്റെ ബന്ധുക്കള്‍ നടക്കുന്നതായുള്ള വിവരം തനിക്ക് ലഭിച്ചിരുന്നു. കെവിനെ അപായപ്പെടുത്തുമെന്ന ഭയമുണ്ടായിരുന്നതിനാലാണ് ഗാന്ധിനഗര്‍ പോലിസ് സ്‌റ്റേഷനില്‍ നേരിട്ടെത്തിയത്. കരഞ്ഞുപറഞ്ഞിട്ടും പോലിസുദ്യോഗസ്ഥന്‍ അവിടെ ഫോണ്‍ ചെയ്തിരിക്കുകയായിരുന്നു.
സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ തീരുമാനത്തില്‍ മാറ്റമൊന്നുമില്ലേ എന്നാണ് ആദ്യം എസ്‌ഐ ചോദിച്ചതെന്നും നീനു പറയുന്നു. പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെന്ന വിവരം നല്‍കിയിട്ടും ഗാന്ധിനഗര്‍ എസ്‌ഐ മുഖവിലയ്‌ക്കെടുത്തില്ലെന്ന് കെവിന്റെ പിതാവ് ജോസഫും പ്രതികരിച്ചു.
Next Story

RELATED STORIES

Share it