ernakulam local

നിയമ ലംഘനം നടത്തുന്ന ഓട്ടോ പിടിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിരത്തിലിറങ്ങി



കാക്കനാട്: നിയമ ലംഘനങ്ങള്‍ നടത്തിയും അമിത ചാര്‍ജ് ഈടാക്കിയും സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് കൂട്ടത്തോടെ നിരത്തിലിറങ്ങി. കൊച്ചി നഗരത്തിലും പരിസര പ്രദേശത്തും മീറ്റര്‍ പ്രവര്‍ത്തിക്കാതെ ഓടിയതുള്‍പ്പെടെ നിയമലംഘനം നടത്തുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരേ മോട്ടോര്‍ വാഹനവകുപ്പ് നടപടി എടുത്തു. നഗരത്തിലെ വിവിധ ഓട്ടോ സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ച് വാഹനവകുപ്പിന്റെ മൂന്ന് എന്‍ഫോഴ്‌സുമെന്റ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ 51 ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരേ നടപടി സ്വീകരിച്ചു.    നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മിക്ക ഓട്ടോകളുടെയും മീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഓട്ടം പോവാന്‍ വിസമ്മതിക്കുന്നത് ഉള്‍പ്പെടെ ഒട്ടനവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് വാഹനവകുപ്പിന്റെ നടപടി. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തതും ഹ്രസ്വദൂര ഓട്ടത്തിന് വിസമ്മതിക്കുക, ടാക്‌സും ഇന്‍ഷൂറന്‍സ് ഇല്ലാത്തവ, യാത്രക്കാരില്‍ നിന്ന് മീറ്ററില്‍ കാണുന്നതിനേക്കാള്‍ അമിത കൂലി ഈടാക്കിയവരും പിടിയിലായിട്ടുണ്ട്. കൂടാതെ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയവരെയും മദ്യപിച്ചും മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചും വാഹനം ഓടിച്ചവരെയും പിടികൂടി കേസെടുത്തു. വിവിധ കുറ്റങ്ങള്‍ക്ക് പിഴയിനത്തില്‍ 26,700 രൂപയും ഈടാക്കി. ഇത്തരം പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് എറണാകുളം ആര്‍ടിഒ പി എച്ച് സാദിഖ് അലി പറഞ്ഞു.
Next Story

RELATED STORIES

Share it