നിയമോപദേശം തേടും : ഹസന്‍



തിരുവനന്തപുരം: സോളാര്‍  റിപോര്‍ട്ട് നിയമപരമായി ചോദ്യംചെയ്യാനൊരുങ്ങി കോണ്‍ഗ്രസ്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് റിപോര്‍ട്ട് തയ്യാറാക്കിയതെന്നും ഇതുസംബന്ധിച്ച് പാര്‍ട്ടി നിയമോപദേശം തേടുമെന്നും കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു. ടേംസ് ഓഫ് റഫറന്‍സിന് പുറത്തുള്ള കാര്യങ്ങളില്‍ ഇടപെട്ടും ഇഷ്ടമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയും തയ്യാറാക്കിയതാണ് റിപോര്‍ട്ട്.  ഒരു അന്വേഷണത്തെയും ഭയമില്ല. യുഡിഎഫിനെയും കോണ്‍ഗ്രസ്സിനെയും തകര്‍ക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടും. റിപോര്‍ട്ട് പുറത്തുവന്നപ്പോള്‍ അത് രാഷ്ട്രീയ പ്രേരിതമായി തയ്യാറാക്കപ്പെട്ടതാണെന്ന് കൂടുതല്‍ വ്യക്തമായി. താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരമെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it