ernakulam local

നിയമസഭ തിരഞ്ഞെടുപ്പ്: ഡിഫേസ്‌മെന്റ് സ്‌ക്വാഡ്: 3,774 സാമഗ്രികള്‍ നീക്കം ചെയ്തു

കൊച്ചി: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ഡിഫേസ്‌മെന്റ് സ്‌ക്വാഡ് 3,774 സാമഗ്രികള്‍ നീക്കം ചെയ്തു. ആകെ 3,043 പോസ്റ്ററുകള്‍, 273 ബാനറുകള്‍, 458 ഫഌക്‌സുകള്‍ ഉള്‍പ്പടെയാണിത്. കോതമംഗലം മണ്ഡലത്തില്‍ രണ്ട് ചുവരെഴുത്തുകളും മായിച്ചിട്ടുണ്ട്.
പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ 246 പോസ്റ്ററുകള്‍ 144 ഫഌക്‌സ് എന്നിവ കണ്ടെടുത്തു നീക്കം ചെയ്തു. അങ്കമാലിയില്‍ 46 പോസ്റ്ററുകളാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ആലുവയില്‍ 164 പോസ്റ്ററും 39 ഫഌക്‌സും ഉള്‍പ്പടെ 203 സാമഗ്രികളാണ് നശിപ്പിച്ചത്. കളമശ്ശേരി നിയോജക മണ്ഡലത്തില്‍ 42 പോസ്റ്ററുകള്‍, നാല് ബാനറുകള്‍, 12 ഫഌക്‌സ് ബോര്‍ഡുകള്‍ അടക്കം 58 , പറവൂര്‍ നിയോജകണ്ഡലത്തില്‍ 38 പോസ്റ്ററും മൂന്നു ബാനറും 11 ഫഌക്‌സും ഉള്‍പ്പെടെ 52 ഉം നീക്കം ചെയ്തു.
വൈപ്പിനില്‍ 195 പോസ്റ്ററുകളും മൂന്ന് ഫഌക്‌സും അടക്കം 198, കൊച്ചിയില്‍ 198 പോസറ്ററുകളും , രണ്ട് ഫഌക്‌സും അടക്കം 200 , തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തില്‍ 203 പോസ്റ്ററും 69 ബാനറും 49 ഫഌക്‌സും അടക്കം 315 സാമഗ്രികള്‍ നീക്കം ചെയ്തു. എറണാകുളം നിയോജക മണ്ഡലത്തില്‍ 329 പോസറ്ററുകള്‍, 89 ബാനറുകളും 89 ഫഌക്‌സ് ഉള്‍പ്പെടെ 485 സാമഗ്രികള്‍ നീക്കം ചെയ്തു.
തൃക്കാക്കര നിയോജക മണ്ഡലത്തില്‍ 191 പോസ്റ്ററുകള്‍ 92 ബാനറുകള്‍, 75 ഫഌക്‌സ് അടക്കം 358 എണ്ണം നീക്കം ചെയ്തു. കുന്നത്തുനാട് മണ്ഡലത്തില്‍ 30 പോസ്റ്ററുകള്‍, 12 ഫഌക്‌സ് ബോര്‍ഡുകളും ഉള്‍പ്പെടെ 42 സാമഗ്രികളും പിറവം മണ്ഡലത്തില്‍ 180 പോസ്റ്ററുകളും 15 ബാനറുകളും 10 ഫഌക്‌സ് ബോര്‍ഡുകളും ഉള്‍പ്പെടെ 205 പ്രചാരണ വസ്തുക്കളും, മൂവാറ്റുപുഴ മണ്ഡലത്തില്‍ 985 പോസ്റ്ററുകളും, 24 ഫഌക്‌സ് ബോര്‍ഡുകളും അടക്കം 1012 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. കോതമംഗലം നിയോജക മണ്ഡലത്തില്‍ 191 പോസ്റ്ററുകളും ഒരു ബാനറും 16 ഫഌക്‌സും ഉള്‍പ്പെടെ 210 സാമഗ്രികള്‍ നീക്കം ചെയതു.
Next Story

RELATED STORIES

Share it