നിയമസഭാ സെക്രട്ടറിയെ പുറത്താക്കണം: പി സി ജോര്‍ജ്

കോട്ടയം: സംസ്ഥാന നിയമസഭയുടെ ചരിത്രത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത നടപടിയുണ്ടാക്കി നിയമസഭയെ അപമാനിക്കാന്‍ കാരണക്കാരനായ നിയമസഭാ സെക്രട്ടറി ശാര്‍ങ്ഗധരനെ പുറത്താക്കാന്‍ സ്പീക്കര്‍ തയ്യാറാവണമെന്ന് പി സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് നിയമസഭാ സെക്രട്ടറി എഴുതിക്കൊടുത്ത നിയമവിരുദ്ധ ഉത്തരവാണ് സ്പീക്കര്‍ അവതരിപ്പിച്ചത്. സ്പീക്കറെ കുറ്റപ്പെടുത്തുന്നില്ല. നാടാര്‍ സമൂഹത്തിന്റെ പ്രതിനിധിയായ സ്പീക്കര്‍ എന്‍ ശക്തന്‍ മോശക്കാരനാണെന്ന് താനൊരിക്കലും പറയില്ല. ഉമ്മന്‍ചാണ്ടിയുടെ പോലിസ് അസോസിയേഷന്റെ ഭാരവാഹിയായ ഉണ്ണിയുടെ സഹോദരനാണ് നിയമസഭാ സെക്രട്ടറി ശാര്‍ങ്ഗധരന്‍. കള്ളസാക്ഷിയാണ് ഇയാള്‍ പറയുന്നത്. കോടതിവിധി ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമായി മാറുമെന്നും ജോര്‍ജ് പറഞ്ഞു.
എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ അവകാശമുള്ളതിനാലാണ് താന്‍ രാജിക്കത്ത് നല്‍കിയത്. മാണിക്ക് നിയമത്തിന്റെ എബിസിഡി അറിയില്ല. മാണി ധനമന്ത്രിയായിരുന്ന കാലത്താണ് കേരളത്തില്‍നിന്നു കൂടുതല്‍ സമ്പത്ത് നഷ്ടപ്പെട്ടത്. കേരളാ കോണ്‍ഗ്രസ് പിരിച്ചുവിടേണ്ട സമയം കഴിഞ്ഞെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it