നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം

തിരുവനന്തപുരം: 12 ദിവസത്തെ നിയമസഭാ സമ്മേളനം നാളെ തുടങ്ങും. കാലാവധി പൂര്‍ത്തിയാവുന്ന 17 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള നിയമനിര്‍മാണ ബില്ലുകള്‍ അവതരിപ്പിക്കും. ആദ്യത്തെ രണ്ടു ദിവസം ആറു ബില്ലുകള്‍ പരിഗണനയ്ക്കു വരും.
കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ല്, കേരള പഞ്ചായത്ത്‌രാജ് (ഭേദഗതി) ബില്ല്, കേരള മുനിസിപ്പാലിറ്റി രണ്ടാം (ഭേദഗതി) ബില്ല് എന്നിവ നാലിനും ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലാ (ഭേദഗതി) ബില്ല്, കേരള സര്‍വകലാശാലാ (ഭേദഗതി) ബില്ല് എന്നിവ അഞ്ചിനും സഭ ചര്‍ച്ച ചെയ്യും. ബാക്കി ബില്ലുകള്‍ പിഎസിയുടെ തീരുമാനമനുസരിച്ചായിരിക്കും അവതരിപ്പിക്കുക.


Next Story

RELATED STORIES

Share it