നിയമസഭാ സമ്മേളനം ജൂണ്‍ രണ്ടിന്

തിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ ഒന്നാംസമ്മേളനം ജൂണ്‍ രണ്ടിനു രാവിലെ ഒമ്പതിനു ചേരും. അന്ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടക്കും. പ്രോടേം സ്പീക്കറായ ശര്‍മയ്ക്ക് മുന്നിലാവും എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുക. സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവാദിത്തവും ശര്‍മയ്ക്കാണ്. മൂന്നിനാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. ശ്രീരാമകൃഷ്ണനാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍സ്ഥാനാര്‍ഥി. സിപിഐയുടെ ചിറയിന്‍കീഴ് എംഎല്‍എ വി ശശി ഡെപ്യൂട്ടി സ്പീക്കറായും മല്‍സരിക്കും. ജൂണ്‍ 24ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാവും.
Next Story

RELATED STORIES

Share it